Sunday, June 21, 2020


സാറ നെൽമ്സ് എന്ന കറവക്കാരിയും ജെയിംസ് ഫിപ്സെന്ന എട്ടു വയസുകാരനും
         ഇന്ന് മെയ് 17. ലോകം കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ വേളയിൽ ,ലോകത്തിൽ  ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ രക്ഷിക്കാൻ കാരണക്കാരിൽ ഒരാളായ, ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടെത്തിയ ,രോഗപ്രതിരോധ ശാസ്ത്രത്തിൻറെ പിതാവ് എന്ന വിശേഷണത്തിനർഹനായ , വാക്സിനേഷൻ എന്ന രീതി ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്ന മഹാനായ വൈദ്യശാസ്ത്രകാരൻ എഡ്വേർഡ് ജന്നർ ഇംഗ്ലണ്ടിലെ ബര്‍ക്ക്ലിയില്‍ ഗ്ലൗസസ്റ്റര്‍ എന്ന പ്രദേശത്ത് 1749 ൽ ഇതേ ദിവസമാണ് ബർക്ക്ലിയിലെ വികാരിയായിരുന്ന റെവറന്റ് സ്റ്റീഫൻ ജന്നറുടെ ഒമ്പത് മക്കളിൽ എട്ടാമനായി ജനിച്ചത്. തന്റെ അഞ്ചാം വയസിൽ തന്നെ മാതാപിതാക്കള നഷ്ടപ്പെട്ട ജന്നറെ വളർത്തിയത് സഹോദരങ്ങളായിരുന്നു. 1763 ൽ ഡാനിയൽ ലുഡ്ലോ എന്ന സർജന്റെ കീഴിൽ ഏഴ് വർഷം അപ്രന്റീസായി. തുടർന്ന് അന്നത്തെ പ്രശസ്ത ഭിഷഗ്വരനായ ഡോ ജോൺ ഹണ്ടറുടെ കീഴിൽ സർജറിയും ശരീരശാസ്ത്രവും പഠിക്കാൻ ആരംഭിച്ചു.വൈദ്യശാസ്ത്രത്തിനു പുറമേ പക്ഷിനിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുള്ള പഠനം എന്നിവയിലെല്ലാം ജെന്നര്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഹണ്ടറുടെ കൂടെ നിൽക്കുമ്പോൾ തന്നെ പാർട്ട് ടൈം ആയി ക്യാപ്റ്റൻ കുക്കിന്റെ യാത്രാസംഘത്തിലെ അംഗമായിരുന്ന സർ, ജോസഫ് ബാങ്ക്സിന്റെ കൂടെ സുവോളജിക്കൽ സ്പെസിമൻ ശേഖരിക്കുന്ന ജോലിയും ചെയ്തു.കുയിൽ മറ്റ് പക്ഷികളുടെ കൂട് മുട്ടയിടാൻ ഉപയോഗിക്കുന്നതിനെ കുറിച്ച് പഠനം നടത്തി പ്രസിദ്ധീകരിച്ച ജന്നർ 1788 ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. ഹണ്ടറുടെ കീഴിലെ പരിശീലന ശേഷം ജന്മദേശമായ ബർക്ക്ലിയിൽ എത്തിയ ജന്നർ അവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്തു. രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. വരുന്നവരിൽ ഏറെയും ഗോവസൂരി (cow pox) ബാധിച്ചവരായിരുന്നു.അന്ധവിശ്വാസം ഏറെ പ്രബലമായിരുന്ന അക്കാലത്ത് ഗോവസൂരി ദൈവകോപത്താൽ വരുന്നതാണെന്നും പ്രാർത്ഥനയിലൂടെ ദൈവം തന്നെ അത് മാറ്റുമെന്നും വിശ്വസിച്ചിരുന്നു.ജന്നറുടെ ശ്രദ്ധ ഈ രോഗത്തിലേക്ക്  തിരിഞ്ഞു. 1775 ൽ മനുഷ്യരാശിയക്ക് ഏറ്റവും ഗുണകരമായ ഒരു കണ്ടുപിടുത്തത്തിന് അസ്ഥിവാരമിടുകയായിരുന്നു ജന്നർ.ഗോവസൂരിയും വസൂരിയും(small pox) തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.കോടിക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ചിരുന്ന രോഗമായിരുന്നു വസൂരി. രോഗം പിടിപ്പെട്ടവരെ ഒറ്റപ്പെടുത്തി മാറ്റി പാർപ്പിച്ചിരുന്നു. ശരീരം മുഴുവൻ പുള്ളികൾ നിറഞ്ഞ്, ചിലപ്പോൾ കാഴ്ച ശക്തി നഷ്ടപ്പെട്ട് വൈരൂപ്യത്തിലേക്ക് എടുത്തെറിയപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വന്ന ചിലരുമുണ്ടായിരുന്നു.വാരിയോള മേജർ, വാരിയോള മൈനർ എന്നിങ്ങനെ രണ്ട് തരം വൈറസുകളാണ് ഈ രോഗത്തിന്റെ പിന്നിൽ.പുള്ളികൾ നിറഞ്ഞ എന്നർത്ഥം വരുന്ന വാരിയസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.
         നന്നേ ചെറുപ്പത്തിൽ ഗ്രാമത്തിലെ ഒരു പാൽക്കാരിയുടെ വാക്കുകൾ ജന്നർ കേട്ടിരുന്നു. സുന്ദരിയായ അവർക്ക് ഗോവസൂരി വന്ന് ഭേദമായെന്നും ഇനി തന്റെ സൗന്ദര്യം നഷ്ടപ്പെടുത്താൻ വസൂരി വരികയില്ല എന്നും അവർ പറഞ്ഞിരുന്നു.കറവക്കാരിലും പശുവുമായി ബന്ധപ്പെടുന്നവർക്കുമാണ് ഗോവസൂരി രോഗം കണ്ടുവന്നിരുന്നത്. ഗോവസൂരി രോഗം വന്ന കറവക്കാർക്ക് ഈ രോഗം പിന്നീട് വരില്ല എന്ന വിശ്വാസവും അവർക്കിടയിൽ ഉണ്ടായിരുന്നു.ഗ്രാമീണരുടെ ഇടയിൽ നിലനിന്നിരുന്ന ഈ വിശ്വാസത്തെ കൂട്ടുപിടിച്ചാണ് ജന്നർ തൻറെ പരീക്ഷണങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. ഗോവസൂരി ബാധിച്ചവർക്ക് വസൂരിയെ ചെറുക്കാനുള്ള കഴിവ് വർധിക്കുന്നു എന്ന് തൻറെ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം മനസ്സിലാക്കി. താൻ കണ്ടെത്തിയ കാര്യങ്ങൾ പരീക്ഷണങ്ങളിലൂടെ തെളിയിക്കുക എന്നതായിരുന്നു ജന്നർ നേരിട്ട മറ്റൊരു വെല്ലുവിളി. ആരെയും ആദ്യം ലഭിച്ചില്ല.ഒടുവിൽ ആ ദിനം വന്നെത്തി.1796 മെയ് 14ന് തന്റെ വീട്ടിലെ തോട്ടക്കാരന്റെ മകനായ എട്ടു വയസുകാരൻ ജയിംസ് ഫിപ്പ്സിൽ പരീക്ഷണം ആരംഭിച്ചു. ഗോവസൂരി ബാധിച്ച സാറാ നെൽമ്സ് (Sarah Nelmes) എന്ന കറവക്കാരിയിൽ നിന്നെടുത്ത ചലം എട്ടു വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫിപ്പ്സിന്റെ കൈയ്യിൽ രണ്ട് ചെറിയ കീറലുകൾ ഉണ്ടാക്കി അതിൽ കുത്തി വെച്ചു.കുട്ടിക്ക് ഗോവസൂരി രോഗം വന്നു.അത് സുഖപ്പെട്ടു. പിന്നീടാണ് ഏറ്റവും ദുർഘടമായ പരീക്ഷണം നടന്നത്. ഫലിക്കും എന്ന ദൃഢനിശ്ചയത്തോടെ ജൂലായ് ഒന്നിന് കുട്ടിയിലേക്ക് വസൂരി ബാധിച്ചയാളുടെ കുരുവിൽ നിന്ന് ലഭിച്ച ചലമാണ് കുത്തി വെച്ചത്.ജന്നർ ലോകത്തിന് മുന്നിൽ പ്രതീക്ഷയുടെ വാതിൽ തുറന്നിടുകയായിരുന്നു.കുട്ടിക്ക് രോഗം വന്നില്ല. പരീക്ഷണം വിജയിച്ചു.എങ്കിലും അംഗീകരിക്കാൻ പലരും വിമുഖത കാട്ടി. വിശദാംശങ്ങൾ വിവരിച്ചുകൊണ്ട് ഉണ്ട് ജനറൽ മറ്റൊരു കത്ത് അത് റോയൽ സൊസൈറ്റി അയച്ചു ഒരു പരീക്ഷണം കൊണ്ട് മാത്രം മാത്രം അംഗീകരിക്കാൻ സാധിക്കില്ല എന്നതായിരുന്നു സൊസൈറ്റിയുടെ നിലപാട്. തുടർന്ന് കൂടുതൽ പരീക്ഷണങ്ങളിലേക്ക് ജന്നർ തിരിഞ്ഞു .23 പേരിൽ കൂടി അദ്ദേഹം ഈ പരീക്ഷണം ആവർത്തിച്ചു, അതിൽ ഒരു വയസ്സ് തികയാത്ത തൻറെ മകനും ഉണ്ടായിരുന്നു .1798 ൽ ഇത് സംബന്ധിച്ച് വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കി ജന്നർ റോയൽ സൊസൈറ്റിക്ക് അയക്കുകയും അവർ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.ലാറ്റിൻ ഭാഷയിൽ ഗോവസൂരി യെ വാക്സീനിയ എന്നും പശുവിനെ വാക്ക എന്നുമാണ് വിളിച്ചിരുന്നത് .ഇതിൽ നിന്നാണ് വാക്സിൻ എന്ന പദം രൂപം കൊണ്ടത്. മനുഷ്യനു മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി തീർന്ന വൈറസിനെ പിടിച്ചുകെട്ടാൻ ഉള്ള ആദ്യത്തെ വിജയകരമായ ശ്രമമായി അത് മാറി .പല രാജ്യങ്ങളും ഇത് ആദ്യഘട്ടത്തിൽ അംഗീകരിച്ചില്ലെങ്കിലും പതുക്കെ പതുക്കെ സ്ഥിതി മാറാൻ ആരംഭിച്ചു .ജന്നർ പിന്നീട് ഫിപ്പ്സിനും കുടുംബത്തിനും താമസിക്കാൻ തന്റെ വീട് തന്നെ നൽകി. ഈ വീട് 1968-1982 കാലഘട്ടത്തിൽ  ജന്നർ മ്യൂസിയമായി വർത്തിച്ചിരുന്നു.1853 ൽ ഇംഗ്ലണ്ട് വാക്സിനേഷൻ നിർബന്ധമാക്കി. നെപ്പോളിയനും ഫ്രാൻസിൽ ഈ പാത പിന്തുടർന്നു. ലോകം മുഴുവൻ ഒറ്റക്കെട്ടായി വസൂരിയെ ചെറുത്ത് തോൽപ്പിക്കാൻ ലോകാരോഗ്യ സംഘടനയ്ക്ക് പിറകിൽ അണി നിരന്നു.സൈബാൻ ബീബി എന്ന അവസാന രോഗിയും വസൂരി മുക്തയായതോടെ 1977 ഏപ്രിൽ 23ന് ഇന്ത്യ വസൂരി മുക്തമായി.1977 ഒക്ടോബറിൽ രോഗം സ്ഥിരീകരിച്ച സൊമാലിയക്കാരനായ അലി മാവോ മാലിൻ ആയിരുന്നു അവസാന രോഗി. ഇതിനിടയിൽ 1978ൽ ഒരു കേസ് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കിയിരുന്നു. 1980 മെയ് 8 ന്ലോകാരോഗ്യ സംഘടന ഔദ്യോഗികമായി ലോകത്ത് നിന്ന് വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു. എഡ്വേർഡ് ജന്നർ എന്ന ഭിഷഗ്വരൻ പ്രതിസന്ധികളെ അതിജീവിച്ച് , പരീക്ഷിച്ച് വിജയിച്ച വാക്സിനിലൂടെ മനുഷ്യരാശിക്ക് മേൽ മരണം വിതച്ച വസൂരി എന്ന മഹാമാരിയെ മനുഷ്യൻ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കി. ഭൂമിയിൽ നിന്ന് സമ്പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യപ്പെട്ട ആദ്യ പകർച്ച വ്യാധിയായി വസൂരി മാറി.റഷ്യയിലേയും അമേരിക്കയിലേയും രണ്ട് ലാബുകളിൽ അതിസുരക്ഷയോടെ ഈ വൈറസിന്റെ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ട് എന്ന കാര്യം കൂടി ഓർത്ത് വെക്കേണ്ടതുണ്ട്.ഇതിനെതിരെ പ്രതിഷേധവും ഉണ്ടായിരുന്നു.1798 ൽ തന്റെ ഗവേഷണ ഫലങ്ങൾ An inquiry into the causes and effects of the variolae vaccinae എന്ന പേരിൽ ജന്നർ പ്രസിദ്ധീകരിച്ചു. വൈദ്യശാസ്ത്രത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളും തുടർന്ന ജന്നർ 1823 ൽ പക്ഷികളെ കുറിച്ച് തയ്യാറാക്കിയ Observations on the migration of birds എന്ന കൃതി റോയൽ സൊസൈറ്റിക്ക് സമർപ്പിച്ചു.1823 ജനുവരി 26 ന് അപോപ്ലക്സി എന്ന രോഗം ബാധിച്ച് , മരണത്തിന്റേയും വൈരൂപ്യത്തിന്റേയും ഒറ്റപ്പെടലിന്റേയും ലോകത്തേക്ക് മനുഷ്യരെ തള്ളി വിട്ട ഒരു വൈറസിനെ ഉൻമൂലനം ചെയ്യാൻ മാനവരാശിയെ പ്രാപ്തനാക്കിയ മഹാനായ ആ ഭിഷഗ്വരൻ ലോകത്തോട് വിട പറഞ്ഞു.
         jitheshmaniyat@gmail.com


മാർഗരറ്റ് ഹെറിക്കോ ബെറ്റി ഡേവിസോ അതോ സിഡ്നി സ്കോൾസ്കിയോ.....
         ഇന്ന് മെയ് 16.. ഏതൊരു ചലച്ചിത്ര പ്രവർത്തകന്റെയും സ്വപ്നമായ ,ലോക സിനിമാ ലോകത്തെ ഏറ്റവും തിളക്കമാർന്ന പുരസ്കാരമായ, ലോകം ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് എന്ന് വിഖ്യാതമായ അക്കാദമി അവാർഡിന്റെ അവാർഡ് ദാന ചടങ്ങ് ആദ്യമായി നടന്നത് 1929ൽ ഇതേ ദിനത്തിലാണ്.1927 ൽ മെട്രോ ഗോഡ്വിൻ മേയർ എന്ന എം ജി എം സ്റ്റുഡിയോയുടെ തലവനായിരുന്ന ലൂയിസ് ബി മേയർ തന്റെ വീട്ടിൽ വച്ച് നടത്തിയ ഡിന്നർ പാർട്ടിക്കിടെയാണ് സിനിമാ വ്യവസായത്തിന്റെ പുരോഗതിക്കായി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചത്. 1927 ജനുവരി 11ന് ക്ഷണിക്കപ്പെട്ട മുപ്പത്തിയാറ് പേർ ലോസ് ഏഞ്ചൽസിലെ അംബാസഡർ ഹോട്ടലിൽ ഒത്ത് ചേർന്നു. സിനിമയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരായിരുന്നു അവർ.ഇന്റർ നാഷണൽ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസ് എന്ന സംഘടന സ്ഥാപിക്കുന്നതിന്റെ പ്രൊപ്പോസൽ ചർച്ച ചെയ്യുന്നതിനും അനുബന്ധ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു ലക്ഷ്യങ്ങൾ. സിനിമാരംഗത്തെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംയുക്ത സംരഭമായി അക്കാദമി നിലവിൽ വന്നു. അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ഡഗ്ലസ് ഫെയർ ബാങ്ക്സ് ആയിരുന്നു ആദ്യ പ്രസിഡണ്ട്. 1927 മാർച്ച് 19ന് അക്കാദമിയുടെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളേയും കുറിച്ച് ധാരണയുണ്ടാക്കുകയും അതിന് അന്തിമ രൂപം നൽകുകയും ചെയ്തു.1927 മെയ് നാലിന് ഹോളിവുഡിലെ ബിൽറ്റ്മോർ ഹോട്ടലിൽ വച്ച് നടന്ന മീറ്റിങ്ങിനിടെയാണ് വിജയികൾക്ക് എന്ത് പുരസ്കാരം നൽകണമെന്ന ചോദ്യം ഉയരുന്നത്.എം ജി.എമ്മിന്റെ ആർട്ട് ഡയറക്ടറായിരുന്ന സെഡറിക് ഗിബ്ബൺസിനെ  ട്രോഫിയുടെ ഡിസൈനിങ് ഏൽപ്പിച്ചു.അഞ്ച് ദ്വാരമുള്ള ഒരു ഫിലിം റീലിൽ ഇരു വശവും മൂർച്ചയുള്ള വാൾ പിടിച്ച് നിൽക്കുന്ന ഒരു യോദ്ധാവിന്റെ  രൂപമാണ്  വരച്ചത്.പ്രശസ്ത മെക്സിക്കൻ നടനായ എമിലിയോ ഫെർണാണ്ടസിനെ മോഡലാക്കിയാണ് ഈ രൂപകൽപ്പന ഗിബ്ബൺസ് നടത്തിയതെന്ന് പറയപ്പെടുന്നു. ഫിലിം റിലീലിലെ അഞ്ച് ദ്വാരങ്ങൾ ചലച്ചിത്ര മേഖലയിലെ അഞ്ച് സുപ്രധാന ശാഖകളായ നിർമ്മാണം, എഴുത്ത്, സംവിധാനം, അഭിനയം, സാങ്കേതിക വിഭാഗം എന്നിവയെ കുറിക്കുന്നവയായിരുന്നു. ലോസ് ആഞ്ചലസിലെ ശിൽപ്പിയായ ജോർജ്ജ് സ്റ്റാൻലി 1928ൽ ഗിബ്ബൺസിന്റെ രൂപകല്പന അടിസ്ഥാനമാക്കി ഉണ്ടാക്കി.ആദ്യ ശിൽപ്പങ്ങൾ നിർമ്മിച്ചത് വെങ്കലത്തിൽ കാലിഫോർണിയയിലെ ബ്യോൺഡ് ഫ്രൗണ്ടിയിലെ ഗ്വിൽഡോ നെല്ലി ആയിരുന്നു. 13.5 ഇഞ്ച് ഉയരവും 8.5 പൗണ്ട് തൂക്കവുമുള്ള 24 കാരറ്റ് സ്വർണ്ണം പൂശിയ ശിൽപ്പം.നിലവിൽ ന്യൂയോർക്കിലെ പോളിച്ച് ടാലിക്സ് ഫൈൻ ആർട് ഫ്രൗണ്ടിയാണ് ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്. അക്കാദമി അവാർഡ് എന്നാണ് പുരസ്കാരം അറിയപ്പെട്ടത്. ലോകപ്രശസ്തമായ ഓസ്കാർ എന്ന വാക്ക് 1939 വരെ അക്കാദമി ഔദ്യോഗികമായി ഉപയോഗിച്ചിരുന്നില്ല. പലരും ഈ വാക്കിന്റെ പിറവിക്ക് തങ്ങളാണ് കാരണം എന്ന് പറയുന്നു. അക്കാദമിയുടെ ലൈബ്രേറിയനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന മാർഗരറ്റ് ഹെറിക് ഈ ശിൽപ്പം കണ്ടിട്ട് ഇത് എന്റെ അമ്മാവനായ ഓസ്കാറെ പോലെയിരിക്കുന്നുവല്ലോ എന്ന് പറഞ്ഞത്രേ.ഇതാണ് ഓസ്കാറിന്റെ പേരിന്റെ പിന്നിലെ ഒരു വാദം. ഔദ്യോഗിക വെബ്സൈറ്റിൽ ഈ വാദം കാണാൻ കഴിയും.മറ്റൊരു വാദം പ്രശസ്ത നടിയും അക്കാദമിയുടെ ആദ്യ വനിതാ പ്രസിഡണ്ടുമായിരുന്ന ബെറ്റി ഡേവിസിന്റേതാണ്. 1936ൽ ഡേഞ്ചറസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം കിട്ടിയ ശേഷം ഇത് തന്റെ ഭർത്താവായ ഓസ്കാറിനെ ( ഹാർമൺ ഓസ്കാർ നെൽസൺ) പോലെയുണ്ടെന്ന് പറഞ്ഞുവത്രേ. മറ്റൊരു അവകാശ വാദം സിഡ്നി സ്കോൾസ്കി എന്ന പത്രപ്രവർത്തകൻറേതാണ്. അക്കാദമി വെബ്സൈറ്റിലും ഇത് കാണാം. 1934 മാർച്ച് 16ന് ഹോളിവുഡ് കോളമിസ്റ്റ് സ്കോൾസ്കി കാതറിൻ ഹെപ്ബേണിന് ലഭിച്ച പുരസ്കാരത്തെ വിശേഷിപ്പിക്കാനാണ് ഓസ്കാർ എന്ന വാക്ക് ഉപയോഗിച്ചത്. ആരുടെ വായിൽ നിന്ന് പിറവിയെടുത്തതായാലും ഓസ്കാർ എന്ന വാക്ക് ഹിറ്റായി. അക്കാദമി ഔദ്യോഗികമായി ആ പേര് ഏറ്റെടുത്തു.
           1928ൽ പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട ശുപാർശ സമർപ്പിക്കാനായി ഒരു കമ്മറ്റിയെ നിയമിച്ചു. 12 വിഭാഗങ്ങളിൽ പുരസ്കാരം നൽകാൻ കമ്മറ്റി ശുപാർശ ചെയ്‌തു.1928ൽ അക്കാദമി ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 150 ഛായാഗ്രാഹകർ പങ്കെടുത്ത സെമിനാറിന്റെ അടിസ്ഥാനത്തിൽ പുറത്ത് വന്ന Report on Incandescent Illumination.1931 ലാണ് രണ്ടാം പുസ്തകം പുറത്ത് വന്നത്..Recording sound for motion picture.1929 മെയ് 16 ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് റൂസ് വെൽറ്റ് ഹോട്ടലിലെ ബ്ലോ സം റൂമിൽ കൂടിയിരുന്ന 270 പേർ മഹത്തായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കുകയായിരുന്നു.ചടങ്ങ് നിയന്ത്രിച്ചത് അക്കാദമി പ്രസിഡന്റായ ഡഗ്ലസ് ഫെയർബാങ്ക്സ്. 1927 ആഗസ്ത് ഒന്നിനും 1928 ജൂലായ് ദിനം ഇടയിൽ ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചവയ്ക്കുള്ള അക്കാദമി അവാർഡ് ദാനചടങ്ങ്. വർഷങ്ങൾക്കിപ്പുറവും ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് നിശയുടെ തുടക്കം.ശബ്ദ ചിത്രമായതിനാൽ ജാസ് സിംഗർ പരിഗണിക്കപ്പെട്ടില്ല. നിശ്ശബ്ദ യുദ്ധ ചിത്രമായ വിങ്ങ്സ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.എമിൽ ജന്നിംഗ്സ് മികച്ച നടനും ജാനറ്റ് ഗെയിനർ മികച്ച നടിയുമായി.ഫ്രാങ്ക് ബോർസേജും ലെവിസ് മൈൽ സ്റ്റോണും മികച്ച സംവിധായകരായി. ശബ്ദ ചിത്രമായ ജാസ് സിംഗറിനും ചാർലി ചാപ്ലിന്റ സർക്കസിനും സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു.അവാർഡ് വിവരം ഒന്ന് മാസം മുന്നേ പ്രഖ്യാപിച്ചിരുന്നു. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജെന്നിംഗ്സിന് യൂറോപ്പിലേക്കു തിരിച്ചുപോകേണ്ടതുകൊണ്ട് അവാർഡ് നേരത്തേതന്നെ നല്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ആദ്യമായി അവാർഡ് സ്വീകരിച്ചതും എമിലാണ്. ചടങ്ങ് പതിനഞ്ച് മിനുട്ട് മാത്രം നീണ്ടു നിന്നു.അവാർഡ് വിതരണത്തിനു ശേഷമുള്ള പാർട്ടിനടത്തിയത് മേഫെയർ ഹോട്ടലിലായിരുന്നു. അംഗങ്ങൾ അല്ലാത്തവർക്ക് അഞ്ചുഡോളർ ആയിരുന്നു ടിക്കറ്റ് ചാർജ്.  അത് ഒരു തുടക്കമായിരുന്നു. അനർഗളമായി ഒഴുകി ലോകമെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ മനസിലേക്ക് ഓടിക്കയറിയ ഒരു പുരസ്കാര രാവിന്റെ തുടക്കം. 1930ൽ ലോസ് ആഞ്ചൽസ്റേഡിയോ വഴി ലൈവ് ആയി സംപ്രേഷണം ചെയ്തു.1953 ൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു. 1966 ൽ കളർ പ്രക്ഷേപണം തുടങ്ങി.1969ൽ അന്താരാഷ്ട്ര തലത്തിലേക്ക് സംപ്രേഷണം മാറിയ ഓസ്കാർ പുരസ്കാര രാവ് ഇന്ന് ഇരുനൂറിലധികം രാജ്യങ്ങളിലെ ആൾക്കാർ വീക്ഷിക്കുന്നു. ഓസ്കാർ പറയുന്നത് ലോക സിനിമാ ചരിത്രം തന്നെയാണ്. വിവാദങ്ങളും വിമർശനങ്ങളും കൂടെ തന്നെയുണ്ട്. ഈയിടെ ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു പ്രസ്താവന ഓസ്കാറിന്റെ രാഷ്ട്രീയത്തേയും സൂചിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.."ഇത്തവണത്തെ അക്കാദമി പുരസ്കാരങ്ങളെത്ര മോശമായിരുന്നു. ദക്ഷിണകൊറിയയുമായി ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ടെന്നും ഇതിനിടയിലെന്തിനാണ് അവരുടെ ചിത്രത്തിന് പുരസ്കാരം നൽകിയത്". ഓസ്കാർ വാർത്തകളിലെന്നും ഇടം കണ്ടെത്തിയിട്ടുണ്ട്. വായിച്ചാലും എഴുതിയാലും തീരാത്തത്ര വിപുലമാണ് ഓസ്കാർ ചരിത്രം. ഗോൾഡൺ ഗ്ലോബും ബാഫ്റ്റയും SAG അവാർഡും ഒക്കെയുണ്ടെങ്കിലും മോഹിപ്പിക്കുന്ന ആ ചുവന്ന പരവതാനിയിലൂടെ നടന്ന് കയറി സ്വർണ്ണ നിറമുള്ള ആ ചെറിയ ശിൽപ്പം കൈപ്പിടിയിലൊതുക്കണമെന്നുള്ളത് ചലച്ചിത്ര രംഗത്തെ ഏവരുടെയും സ്വകാര്യ സ്വപ്നമാണ്.
           jitheshmaniyat@gmail.com


മാർഗരറ്റ് ഹെറിക്കോ ബെറ്റി ഡേവിസോ അതോ സിഡ്നി സ്കോൾസ്കിയോ.....
         ഇന്ന് മെയ് 16.. ഏതൊരു ചലച്ചിത്ര പ്രവർത്തകന്റെയും സ്വപ്നമായ ,ലോക സിനിമാ ലോകത്തെ ഏറ്റവും തിളക്കമാർന്ന പുരസ്കാരമായ, ലോകം ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് എന്ന് വിഖ്യാതമായ അക്കാദമി അവാർഡിന്റെ അവാർഡ് ദാന ചടങ്ങ് ആദ്യമായി നടന്നത് 1929ൽ ഇതേ ദിനത്തിലാണ്.1927 ൽ മെട്രോ ഗോഡ്വിൻ മേയർ എന്ന എം ജി എം സ്റ്റുഡിയോയുടെ തലവനായിരുന്ന ലൂയിസ് ബി മേയർ തന്റെ വീട്ടിൽ വച്ച് നടത്തിയ ഡിന്നർ പാർട്ടിക്കിടെയാണ് സിനിമാ വ്യവസായത്തിന്റെ പുരോഗതിക്കായി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചത്. 1927 ജനുവരി 11ന് ക്ഷണിക്കപ്പെട്ട മുപ്പത്തിയാറ് പേർ ലോസ് ഏഞ്ചൽസിലെ അംബാസഡർ ഹോട്ടലിൽ ഒത്ത് ചേർന്നു. സിനിമയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരായിരുന്നു അവർ.ഇന്റർ നാഷണൽ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസ് എന്ന സംഘടന സ്ഥാപിക്കുന്നതിന്റെ പ്രൊപ്പോസൽ ചർച്ച ചെയ്യുന്നതിനും അനുബന്ധ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു ലക്ഷ്യങ്ങൾ. സിനിമാരംഗത്തെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംയുക്ത സംരഭമായി അക്കാദമി നിലവിൽ വന്നു. അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ഡഗ്ലസ് ഫെയർ ബാങ്ക്സ് ആയിരുന്നു ആദ്യ പ്രസിഡണ്ട്. 1927 മാർച്ച് 19ന് അക്കാദമിയുടെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളേയും കുറിച്ച് ധാരണയുണ്ടാക്കുകയും അതിന് അന്തിമ രൂപം നൽകുകയും ചെയ്തു.1927 മെയ് നാലിന് ഹോളിവുഡിലെ ബിൽറ്റ്മോർ ഹോട്ടലിൽ വച്ച് നടന്ന മീറ്റിങ്ങിനിടെയാണ് വിജയികൾക്ക് എന്ത് പുരസ്കാരം നൽകണമെന്ന ചോദ്യം ഉയരുന്നത്.എം ജി.എമ്മിന്റെ ആർട്ട് ഡയറക്ടറായിരുന്ന സെഡറിക് ഗിബ്ബൺസിനെ  ട്രോഫിയുടെ ഡിസൈനിങ് ഏൽപ്പിച്ചു.അഞ്ച് ദ്വാരമുള്ള ഒരു ഫിലിം റീലിൽ ഇരു വശവും മൂർച്ചയുള്ള വാൾ പിടിച്ച് നിൽക്കുന്ന ഒരു യോദ്ധാവിന്റെ  രൂപമാണ്  വരച്ചത്.പ്രശസ്ത മെക്സിക്കൻ നടനായ എമിലിയോ ഫെർണാണ്ടസിനെ മോഡലാക്കിയാണ് ഈ രൂപകൽപ്പന ഗിബ്ബൺസ് നടത്തിയതെന്ന് പറയപ്പെടുന്നു. ഫിലിം റിലീലിലെ അഞ്ച് ദ്വാരങ്ങൾ ചലച്ചിത്ര മേഖലയിലെ അഞ്ച് സുപ്രധാന ശാഖകളായ നിർമ്മാണം, എഴുത്ത്, സംവിധാനം, അഭിനയം, സാങ്കേതിക വിഭാഗം എന്നിവയെ കുറിക്കുന്നവയായിരുന്നു. ലോസ് ആഞ്ചലസിലെ ശിൽപ്പിയായ ജോർജ്ജ് സ്റ്റാൻലി 1928ൽ ഗിബ്ബൺസിന്റെ രൂപകല്പന അടിസ്ഥാനമാക്കി ഉണ്ടാക്കി.ആദ്യ ശിൽപ്പങ്ങൾ നിർമ്മിച്ചത് വെങ്കലത്തിൽ കാലിഫോർണിയയിലെ ബ്യോൺഡ് ഫ്രൗണ്ടിയിലെ ഗ്വിൽഡോ നെല്ലി ആയിരുന്നു. 13.5 ഇഞ്ച് ഉയരവും 8.5 പൗണ്ട് തൂക്കവുമുള്ള 24 കാരറ്റ് സ്വർണ്ണം പൂശിയ ശിൽപ്പം.നിലവിൽ ന്യൂയോർക്കിലെ പോളിച്ച് ടാലിക്സ് ഫൈൻ ആർട് ഫ്രൗണ്ടിയാണ് ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്. അക്കാദമി അവാർഡ് എന്നാണ് പുരസ്കാരം അറിയപ്പെട്ടത്. ലോകപ്രശസ്തമായ ഓസ്കാർ എന്ന വാക്ക് 1939 വരെ അക്കാദമി ഔദ്യോഗികമായി ഉപയോഗിച്ചിരുന്നില്ല. പലരും ഈ വാക്കിന്റെ പിറവിക്ക് തങ്ങളാണ് കാരണം എന്ന് പറയുന്നു. അക്കാദമിയുടെ ലൈബ്രേറിയനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന മാർഗരറ്റ് ഹെറിക് ഈ ശിൽപ്പം കണ്ടിട്ട് ഇത് എന്റെ അമ്മാവനായ ഓസ്കാറെ പോലെയിരിക്കുന്നുവല്ലോ എന്ന് പറഞ്ഞത്രേ.ഇതാണ് ഓസ്കാറിന്റെ പേരിന്റെ പിന്നിലെ ഒരു വാദം. ഔദ്യോഗിക വെബ്സൈറ്റിൽ ഈ വാദം കാണാൻ കഴിയും.മറ്റൊരു വാദം പ്രശസ്ത നടിയും അക്കാദമിയുടെ ആദ്യ വനിതാ പ്രസിഡണ്ടുമായിരുന്ന ബെറ്റി ഡേവിസിന്റേതാണ്. 1936ൽ ഡേഞ്ചറസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം കിട്ടിയ ശേഷം ഇത് തന്റെ ഭർത്താവായ ഓസ്കാറിനെ ( ഹാർമൺ ഓസ്കാർ നെൽസൺ) പോലെയുണ്ടെന്ന് പറഞ്ഞുവത്രേ. മറ്റൊരു അവകാശ വാദം സിഡ്നി സ്കോൾസ്കി എന്ന പത്രപ്രവർത്തകൻറേതാണ്. അക്കാദമി വെബ്സൈറ്റിലും ഇത് കാണാം. 1934 മാർച്ച് 16ന് ഹോളിവുഡ് കോളമിസ്റ്റ് സ്കോൾസ്കി കാതറിൻ ഹെപ്ബേണിന് ലഭിച്ച പുരസ്കാരത്തെ വിശേഷിപ്പിക്കാനാണ് ഓസ്കാർ എന്ന വാക്ക് ഉപയോഗിച്ചത്. ആരുടെ വായിൽ നിന്ന് പിറവിയെടുത്തതായാലും ഓസ്കാർ എന്ന വാക്ക് ഹിറ്റായി. അക്കാദമി ഔദ്യോഗികമായി ആ പേര് ഏറ്റെടുത്തു.
           1928ൽ പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട ശുപാർശ സമർപ്പിക്കാനായി ഒരു കമ്മറ്റിയെ നിയമിച്ചു. 12 വിഭാഗങ്ങളിൽ പുരസ്കാരം നൽകാൻ കമ്മറ്റി ശുപാർശ ചെയ്‌തു.1928ൽ അക്കാദമി ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 150 ഛായാഗ്രാഹകർ പങ്കെടുത്ത സെമിനാറിന്റെ അടിസ്ഥാനത്തിൽ പുറത്ത് വന്ന Report on Incandescent Illumination.1931 ലാണ് രണ്ടാം പുസ്തകം പുറത്ത് വന്നത്..Recording sound for motion picture.1929 മെയ് 16 ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് റൂസ് വെൽറ്റ് ഹോട്ടലിലെ ബ്ലോ സം റൂമിൽ കൂടിയിരുന്ന 270 പേർ മഹത്തായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കുകയായിരുന്നു.ചടങ്ങ് നിയന്ത്രിച്ചത് അക്കാദമി പ്രസിഡന്റായ ഡഗ്ലസ് ഫെയർബാങ്ക്സ്. 1927 ആഗസ്ത് ഒന്നിനും 1928 ജൂലായ് ദിനം ഇടയിൽ ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചവയ്ക്കുള്ള അക്കാദമി അവാർഡ് ദാനചടങ്ങ്. വർഷങ്ങൾക്കിപ്പുറവും ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് നിശയുടെ തുടക്കം.ശബ്ദ ചിത്രമായതിനാൽ ജാസ് സിംഗർ പരിഗണിക്കപ്പെട്ടില്ല. നിശ്ശബ്ദ യുദ്ധ ചിത്രമായ വിങ്ങ്സ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.എമിൽ ജന്നിംഗ്സ് മികച്ച നടനും ജാനറ്റ് ഗെയിനർ മികച്ച നടിയുമായി.ഫ്രാങ്ക് ബോർസേജും ലെവിസ് മൈൽ സ്റ്റോണും മികച്ച സംവിധായകരായി. ശബ്ദ ചിത്രമായ ജാസ് സിംഗറിനും ചാർലി ചാപ്ലിന്റ സർക്കസിനും സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു.അവാർഡ് വിവരം ഒന്ന് മാസം മുന്നേ പ്രഖ്യാപിച്ചിരുന്നു. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജെന്നിംഗ്സിന് യൂറോപ്പിലേക്കു തിരിച്ചുപോകേണ്ടതുകൊണ്ട് അവാർഡ് നേരത്തേതന്നെ നല്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ആദ്യമായി അവാർഡ് സ്വീകരിച്ചതും എമിലാണ്. ചടങ്ങ് പതിനഞ്ച് മിനുട്ട് മാത്രം നീണ്ടു നിന്നു.അവാർഡ് വിതരണത്തിനു ശേഷമുള്ള പാർട്ടിനടത്തിയത് മേഫെയർ ഹോട്ടലിലായിരുന്നു. അംഗങ്ങൾ അല്ലാത്തവർക്ക് അഞ്ചുഡോളർ ആയിരുന്നു ടിക്കറ്റ് ചാർജ്.  അത് ഒരു തുടക്കമായിരുന്നു. അനർഗളമായി ഒഴുകി ലോകമെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ മനസിലേക്ക് ഓടിക്കയറിയ ഒരു പുരസ്കാര രാവിന്റെ തുടക്കം. 1930ൽ ലോസ് ആഞ്ചൽസ്റേഡിയോ വഴി ലൈവ് ആയി സംപ്രേഷണം ചെയ്തു.1953 ൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു. 1966 ൽ കളർ പ്രക്ഷേപണം തുടങ്ങി.1969ൽ അന്താരാഷ്ട്ര തലത്തിലേക്ക് സംപ്രേഷണം മാറിയ ഓസ്കാർ പുരസ്കാര രാവ് ഇന്ന് ഇരുനൂറിലധികം രാജ്യങ്ങളിലെ ആൾക്കാർ വീക്ഷിക്കുന്നു. ഓസ്കാർ പറയുന്നത് ലോക സിനിമാ ചരിത്രം തന്നെയാണ്. വിവാദങ്ങളും വിമർശനങ്ങളും കൂടെ തന്നെയുണ്ട്. ഈയിടെ ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു പ്രസ്താവന ഓസ്കാറിന്റെ രാഷ്ട്രീയത്തേയും സൂചിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.."ഇത്തവണത്തെ അക്കാദമി പുരസ്കാരങ്ങളെത്ര മോശമായിരുന്നു. ദക്ഷിണകൊറിയയുമായി ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ടെന്നും ഇതിനിടയിലെന്തിനാണ് അവരുടെ ചിത്രത്തിന് പുരസ്കാരം നൽകിയത്". ഓസ്കാർ വാർത്തകളിലെന്നും ഇടം കണ്ടെത്തിയിട്ടുണ്ട്. വായിച്ചാലും എഴുതിയാലും തീരാത്തത്ര വിപുലമാണ് ഓസ്കാർ ചരിത്രം. ഗോൾഡൺ ഗ്ലോബും ബാഫ്റ്റയും SAG അവാർഡും ഒക്കെയുണ്ടെങ്കിലും മോഹിപ്പിക്കുന്ന ആ ചുവന്ന പരവതാനിയിലൂടെ നടന്ന് കയറി സ്വർണ്ണ നിറമുള്ള ആ ചെറിയ ശിൽപ്പം കൈപ്പിടിയിലൊതുക്കണമെന്നുള്ളത് ചലച്ചിത്ര രംഗത്തെ ഏവരുടെയും സ്വകാര്യ സ്വപ്നമാണ്.
           jitheshmaniyat@gmail.com


രണ്ട് ലോകകപ്പ് ഫൈനലുകളിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളെ  പ്രതിനിധീകരിച്ച "ഇരട്ട വീതിക്കാരൻ"
       ഇന്ന് മെയ് 15. ലോകം നെഞ്ചേറ്റിയ കാൽപന്ത് കളിക്കായി ജീവിതം മാറ്റി വെച്ച, ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ രണ്ട് ലോകകപ്പ് ഫൈനലുകളിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരനായ, ലോക കപ്പ് ഫുട്ബാളിൽ ലാറ്റിനമേരിക്കൻ വശ്യത കൊണ്ട് ആരാധകരെ സൃഷ്ടിച്ച അർജന്റീനയ്ക്കായി ലോകകപ്പിൽ ആദ്യ ഗോൾ നേടിയ ലൂയി ഫിലിപ്പെ മോണ്ടി എന്ന ലൂയി മോണ്ടി അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ 1901 ൽ ഇതേ ദിനത്തിലാണ് ജനിച്ചത്. 1.70 മീറ്റർ നീളമേ ഉണ്ടായിരുന്നുവുള്ളൂവെങ്കിലും ശരീരപ്രകൃതി കൊണ്ട് കൂട്ടുകാർക്കിടയിൽ 'Double Ancho'(Double Wide, ഇരട്ട വീതിയുള്ളവൻ) എന്ന ഇരട്ടപ്പേര് മോണ്ടി സ്വന്തമാക്കി.1921ൽ ഹുറക്കാൻ ക്ലബ്ബിലൂടെ ലൂയി മോണ്ടി പ്രഫഷണൽ ഫുട്ബാൾ രംഗത്തേക്ക് എത്തിയത്.അതിന് ശേഷം ബൊക്കാ ജൂനിയേഴ്സിൽ എത്തിയ അദ്ദേഹം മൂന്ന് മാസം മാത്രമേ അവിടെ തുടർന്നുള്ളൂ.1922ൽ സാൻ ലോറൻസിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.1922-1930 സീസണിൽ സാൻ ലോറൻസിനായി 202 മത്സരങ്ങളിൽ 36 ഗോളുകൾ നേടി.ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായി അദ്ദേഹം പേരെടുത്തു. ക്ലബ്ബ് ഫുട്ബാളിലെ മികച്ച പ്രകടനം1924ൽ അദ്ദേഹത്തെ അർജന്റൈൻ ദേശീയ ഫുട്ബാൾ ടീമിൽ അംഗമായി.1927 ൽ ലിമയിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ആതിഥേയരായ പെറുവിനെ 5 - 1 ന് പരാജയപ്പെടുത്തി കപ്പുയർത്തിയ അർജന്റീന ടീമിലെ കുന്തമുനയായിരുന്നു മോണ്ടി.1928ൽ ഒളിംപിക്സ് ഫുട്ബാൾ ഫൈനലിൽ ഉറുഗ്വേയെക്കതിരെ ആദ്യ മത്സരം സമനിലയിലായതിനെ തുടർന്ന് മൂന്ന് ദിനം കഴിഞ്ഞ് നടന്ന റീപ്ലേയിൽ അർജന്റീന 2 - 1 ന് പരാജയം ഏറ്റുവാങ്ങി.ഒളിംപിക് വെള്ളി മെഡൽ മോണ്ടി വീട്ടിലേക്കെത്തിച്ചു. 1930 ൽ ഉറുഗ്വേയിൽ നടന്ന ആദ്യ ലോകകപ്പിലെ അർജന്റീന ടീമിൽ ഇടം നേടിയ ലൂയി മോണ്ടി 1930 ജൂലായ് 15ന് ഫ്രാൻസിനെതിരെ നടന്ന ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിൽ ആദ്യ ഗോൾ നേടി ചരിത്രത്തിലേക്ക് നടന്ന് കയറി. ലോകകപ്പിലെ അർജന്റീനയുടെ ആ ഗോളിലൂടെ ഫ്രാൻസിനെ 1-0 ന് പരാജയപ്പെടുത്തി അർജന്റീന ലോകകപ്പിലെ അവരുടെ ആദ്യ മത്സരത്തിൽ തന്നെ ആദ്യ ജയം സ്വന്തമാക്കി. സെമി ഫൈനലിൽ അമേരിക്കയെ 6-1ന് പരാജയപ്പെടുത്തിയപ്പോഴും ആദ്യ ഗോൾ മോണ്ടിയുടേതായിരുന്നു. 1930 ജൂലായ് 30 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഫൈനൽ.മോണ്ടിവിഡിയോയിലെ തിങ്ങി നിറഞ്ഞ സെൻറിനാരിയോ സ്റ്റേഡിയത്തിൽ ആതിഥേയരായ ഉറുഗ്വേ അർജന്റീനയെ നേരിടുന്നു.ആദ്യ പകുതി അർജന്റീന 2 - 1 ന് മുന്നിലായിരുന്നു. ഫിഫയുടെ ഔദ്യോഗിക സൈറ്റിലെ അഭിമുഖത്തിൽ മോണ്ടിയുടെ ചെറുമകൾ പറയുന്നു.. മോണ്ടിക്ക് വധഭീഷണി ഉണ്ടായിരുന്നു. അർജന്റീന ജയിച്ചാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന്. അത് അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാക്കാം. മോണ്ടി തന്നെ പറഞ്ഞിട്ടുണ്ട് കാണികളുടെ എതിർപ്പും സ്പോർട്ടിംഗ് സ്പിരിറ്റ് ഇല്ലാത്ത പെരുമാറ്റവും കളിയിലെ ശ്രദ്ധ തെറ്റിച്ചുവെന്ന്.മികച്ച മിഡ്ഫീൽഡറായ മോണ്ടിയുടെ മനസ് വേവലാതി പൂണ്ടിരുന്നു. മത്സരം അവസാനിച്ചപ്പോൾ 4-2ന് ഉറുഗ്വേ ജയിച്ചു.കുടുംബം സുരക്ഷിതമായതിനാൽ മോണ്ടി സമാധാനിച്ചുണ്ടാകാം.
              മികച്ച ഓഫർ ലഭിച്ചതിനാലും തന്റെ ഇറ്റാലിയൻ വേരുകളാലും 1931 ൽ മോണ്ടി ഇറ്റലിയിലെത്തി. യുവാൻറസിൽ ചേർന്നു.ഇറ്റാലിയൻ പൗരത്വം എടുത്തു. മോണ്ടിയെ ഇറ്റലിയിലെത്തിക്കുന്നതിൽ ബനിറ്റോ മുസ്സോളനിയുടെ രാഷ്ട്രീയ നീക്കമുണ്ടായതായും പറയപ്പെടുന്നു.ഭാരക്കൂടുതലും ശരീരപ്രകൃതിയിൽ വന്ന മാറ്റവും കാരണം യുവന്റസിലെത്തി ആദ്യ ഒരു മാസം ഏകാന്ത പരിശീലനം നടത്തേണ്ടി വന്നു മോണ്ടിക്ക്.1939 വരെ യുവാൻറസിൽ തന്നെ തുടർന്ന അദ്ദേഹം ക്ലബ്ബിനായി 215 മത്സരങ്ങൾ കളിച്ചു.19 ഗോളുകൾ.. നാല് തവണ ടീമിനെ ഇറ്റാലിയൻ ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു.ഇറ്റാലിയൻ ഫുട്ബാളിന്റെ മുസ്ലോളിനി  എന്ന് വിളിപ്പേർ കേട്ട നാഷണൽ കോച്ച് വിറ്റോറിയോ പോസോ അർജന്റീനയ്ക്കായി മുമ്പ് നാഷണൽ ജേഴ്സിയണിഞ്ഞ ചില കളിക്കാർക്ക് ഇറ്റാലിയൻ ദേശീയ ടീമിൽ അംഗത്വം നൽകി. അന്നത്തെ ഫിഫ നിയമപ്രകാരം ഒരു കളിക്കാരന് രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കാൻ അവസരമുണ്ടായിരുന്നു. പൗരത്വമുണ്ടായിരിക്കണം എന്ന് മാത്രം. 1932ൽ ഇറ്റലിക്ക് വേണ്ടി ഹംഗറിക്കെതിരായി ബൂട്ടണിഞ്ഞു. വിജയത്തുടക്കം. തുടർന്ന് തുടർച്ചയായി പതിനാല് മത്സരങ്ങൾ ഇറ്റലിക്കായി കളിച്ചു. ലോകകപ്പിൽ ഇറ്റലിയുടെ പ്രതിരോധ ദുർഗ്ഗമായി മാറിയ മോണ്ടി അവരെ വിജയത്തിലേക്കെത്തിക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു. ഫൈനലിന് തൊട്ടു തലേന്ന് ലഭിച്ച ഒരു ടെലഗ്രാമിനെ കുറിച്ച് മോണ്ടി പറയുന്നു. അതിൽ ഇങ്ങിനെ കുറിച്ചിരുന്നു“Victory or death gentlemen, if the Czechs are correct, we are correct, that first of all. But if they want to win bullying us, the Italian must hit, and the opponent must fall…Good luck tomorrow. Win. If not so, crash.” അത് ബെനിറ്റോ മുസ്സോളിനിയിൽ നിന്നുള്ളതായിരുന്നു. ആദ്യ ലോകകപ്പിൽ തോൽക്കണമെന്ന് പറഞ്ഞ് വധഭീഷണി.രണ്ടാം ലോകകപ്പിൽ ജയിക്കണമെന്ന പേരിൽ വധഭീഷണി.1934 ജൂൺ 10 ഫൈനൽ മത്സരത്തിൽ സ്വന്തം കാണികളുടെ മുന്നിൽ വെച്ച് ഇറ്റലി ചെക്കോസ്ലോവാക്യയെ 2-1 ന് പരാജയപ്പെടുത്തി യൂൾ റിമേ കപ്പ് സ്വന്തമാക്കിയപ്പോൾ മോണ്ടിയും ചരിത്രത്തിലേക്ക് കളിച്ച് കയറി. രണ്ട് ലോകകപ്പുകളിൽ (1930,1934) രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്കായി (അർജന്റീന, ഇറ്റലി) ലോകകപ്പ് ഫൈനൽ കളിച്ച ആദ്യ വ്യക്തി.നിലവിൽ ഒരേയൊരു വ്യക്തി. ഇനി തകർക്കപ്പെടാൻ സാധ്യതയില്ലാത്ത റെക്കോർഡ്. ലോകകപ്പ് വിജയത്തിന് ശേഷം 1930 നവമ്പർ 14 ന് ഇറ്റലി ഇംഗ്ലണ്ടിനെതിരെ ആർസനലിൽ ഗ്രൗണ്ടിൽ വെച്ച് കളിച്ച മത്സരത്തെ മറ്റൊരു ലോകകപ്പ് ഫൈനലായാണ് ലോകം കണ്ടത്. കളിയിൽ വിജയിച്ചാൽ ഓരോ കളിക്കാർക്കും ഒരു ആൽഫ റോമിയോ കാറും അന്നത്തെ 150 പൗണ്ടും മുസ്സോളിനി സമ്മാനമായി പ്രഖ്യാപിച്ചു. ബാറ്റിൽ ഓഫ് ഹൈബറി എന്നറിയപ്പെട്ട ഈ കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ശക്തമായ ഒരു ടാക്കിളിലൂടെ മോണ്ടിയുടെ കാൽ ഒടിഞ്ഞു. ഒടിഞ്ഞ കാലുമായി കുറച്ച് മിനുട്ടുകൾ കൂടി കളിക്കളത്തിൽ നിന്നെങ്കിലും പിന്നീട് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോയി. ആദ്യ പന്ത്രണ്ട് മിനിട്ടിൽ ഇംഗ്ലണ്ട് 3 ഗോളുകൾ നേടി.ഒടുവിൽ 3-2ന് ഇറ്റലി പരാജയം സമ്മതിച്ചു.ഇതിന് ശേഷം രണ്ട് കളികളിൽ മാത്രമേ മോണ്ടി ഇറ്റാലിയൻ ദേശീയ കുപ്പായം മോണ്ടി അണിഞ്ഞുള്ളൂ.
               1939 ൽ ഫുട്ബാളിൽ നിന്നും വിരമിച്ച അദ്ദേഹം പിന്നീട് കുറച്ച് കാലം യുവാൻറസിന്റെ മാനേജരായി തുടർന്നു.പിന്നീട് അർജന്റീനയിലേക്ക് പോയി, വെള്ളി വെളിച്ചത്തിൽ നിന്നും പിൻമാറിയ ആ കളിക്കാരൻ 1983 സെപ്തംബർ 9 ന് അവിടെ വെച്ച് ലോകത്തോട് വിടവാങ്ങി.കാൽപന്ത് കളിയുടെ വശ്യതയിൽ മതിമറന്ന് അതിനെ നെഞ്ചേറ്റുന്ന ഓരോരുത്തരും മറക്കാൻ പാടില്ലാത്ത പേരാണ് ലൂയി മോണ്ടിയുടെത്- മികച്ച ഡിഫന്ററായിരുന്ന എന്നാൽ ഗോൾ സ്കോറിംഗ് മെഷീൻ അല്ലാതിരുന്ന,ജയിക്കാനും തോൽക്കാനും വധ ഭീഷണി നേരിട്ട, ആദ്യ രണ്ട് ലോകകപ്പ് ഫൈനലുകളും കളിക്കാൻ സാധിച്ച, ലോകകപ്പിലും ഒളിമ്പിക്സിലും കോപ്പ അമേരിക്കയും തന്റെ പ്രതിഭ തെളിയിച്ച അതുല്യ പ്രതിഭ.
               jitheshmaniyat@gmail.com


സ്വതന്ത്ര ഇന്ത്യയിൽ നിരോധിച്ച ആദ്യത്തെ സിനിമയും കയ്യൂരിനോടുള്ള സ്നേഹവും
        ഇന്ന് മെയ് 14.. ഇന്ത്യയിൽ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ചവരിലൊരാളും, പരീക്ഷണാത്മക ചിത്രങ്ങളിലൂടെ സാമൂഹ്യ യഥാർത്ഥ്യങ്ങൾ കൃത്യമായി പ്രതിഫലിപ്പിച്ച , തന്റെ സിനിമകൾ കണ്ടിറങ്ങുന്നവർ മാറ്റത്തിന്റെ പടയാളികളാവണം എന്ന ആശയം മുന്നോട്ട് വച്ച , സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലീകനായ ലോകപ്രശസ്ത ചലച്ചിത്ര സംവിധായകൻ മൃണാൾ സെൻ 1923 ൽ ഇതേ ദിനത്തിലാണ് പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ , ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂരിൽ ജനിച്ചത്. ഫരീദ് പൂരിലെ ഒരു ടെൻറടിച്ച സ്ഥലത്ത് ശബ്ദമില്ലാത്ത ദേവദാസ് എന്ന ചിത്രം കണ്ടതാണ് മൃണാൾ സെന്നിന്റെ ആദ്യത്തെ ചലച്ചിത്ര അനുഭവം.ഏഴോ എട്ടോ വയസുള്ളപ്പോൾ  വന്ദേമാതരം  എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചതിന് ഒരിക്കൽ സെൻ പോലീസ് പിടിയാലിട്ടുമുണ്ട്. ഹൈസ്കൂൾ പഠനശേഷം മൃണാൾ കൊൽക്കത്തയിലേക്ക് പോയി. അവിടെ വെച്ച് ഭൗതിക ശാസത്രത്തിൽ ബിരുദം സ്വന്തമാക്കി. ഇടതു പക്ഷ സഹയാത്രികനായ മൃണാൾ സെൻ പാർട്ടി അംഗമായില്ലെങ്കിലും ഇപ്റ്റ പോലുള്ള ഇടതു പക്ഷ സാംസ്കാരിക സംഘടനകളിൽ സജീവമായി. ഇപ്റ്റ യുടെ ഒരു നാടക അവതരണ പരിപാടിക്കിടെയാണ് സെൻ ആദ്യമായി ഋത്വിക് ഘട്ടക്കിനെ പരിചയപ്പെടുന്നത്.കോളേജ് പഠന ശേഷം തൊഴിൽ രഹിതനായി അലഞ്ഞ സെൻ കൊൽക്കത്ത ഇംപീരിയൽ ലൈബ്രറിയിലെ നിത്യ സന്ദർശകനായി.1943ൽ കാരൽ ചാപ്പക്കിന്റെ ദ് ചീറ്റ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അവിടെ നിന്ന് ലഭിച്ച വായനാനുഭവം സിനിമയിലേക്കടുപ്പിച്ചു.ഇക്കാലത്ത് പത്രപ്രവർത്തകനായും മെഡിക്കൽ റെപ്രസന്റേറ്റീവ് ആയും പ്രവർത്തിച്ചു.കൊൽക്കത്തയിലെ ഒരു ഫിലിം ലാബറട്ടറിയിൽ ഓഡിയോ ടെക്നീഷ്യൻ ആയി ജോലി ചെയ്തു.സാഹിത്യ ബന്ധം സിനിമാ സാഹിത്യത്തിലേക്ക്  വാതിൽ തുറന്നു.ദ് സിനിമ ആൻറ് ദ് പീപ്പിൾ ആയിരുന്നു ആദ്യ ലേഖനം. പിന്നീട്  ഇംഗ്ലീഷിലും ബംഗാളിയിലുമായി നിരവധി ലേഖനങ്ങൾ. ചാർലി ചാപ്ലിനായിരുന്നു ഏറെ പ്രിയങ്കരനായ ചലച്ചിത്രകാരൻ.ചാപ്ലിനെ കുറിച്ച് സെൻ എഴുതിയ പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തത് സത്യജിത് റേ ആയിരുന്നു.1955 ൽ പുറത്ത് വന്ന, വൻ പരാജയമായിരുന്ന രാത് ഭോരെയെ തന്റെ ആദ്യ ചിത്രമായി ഗണിക്കാൻ മൃണാൾ സെൻ പോലും ഇഷ്ടപ്പെട്ടില്ല.1958ലാണ് നീൽ ആകാഷേർ നീച്ചേ എന്ന രണ്ടാമത്തെ ചിത്രം പുറത്ത് വന്നത്.ബ്രിട്ടീഷ് ഇന്ത്യയിലെ വീട്ടമ്മയായ ബാസന്തിയും ചൈനീസ് കുടിയേറ്റ തൊഴിലാളിയായ വാങ് ലുവും തമ്മിലുണ്ടായ സഹോദര തുല്യമായ സ്നേഹത്തിന്റെ കഥ പറഞ്ഞ നീൽ ആകാഷേർ നീച്ചേ ചരിത്രത്തിലിടം നേടിയത് മറ്റൊരു സംഗതിയിലൂടെയാണ്- സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിരോധിക്കപ്പെട്ട ആദ്യ ചിത്രം. 1930 ലെ കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച സെന്നിന്റെ രണ്ടാമത്തെ ചിത്രം  രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ രണ്ട് മാസത്തോളം  നിരോധിക്കപ്പെട്ടെങ്കിലും തന്റെ ആദർശങ്ങളിലും കലാപ്രവർത്തനത്തിലും വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായില്ല. ഒരു ഗ്രാമീണ ബംഗാളി കുടുംബത്തെ മുൻനിർത്തി 1960 ൽ പുറത്ത് വന്ന ബൈഷേ ശ്രാവണയാണ് സെന്നിനെ ശ്രദ്ധേയനാക്കിയ ആദ്യ ചിത്രമെന്ന് പറയാം. മൃണാൾ സെന്നിന് സാമ്പത്തിക വിജയം നേടിക്കൊടുത്ത ആദ്യ ചിത്രം ഭുവൻ ഷോം ആണ്. ഉത്പൽ ദത്തും സുഹാസിനി മുലേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം , മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെ ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി. സാത് ഹിന്ദുസ്ഥാനിയിലൂടെ അഭിനയ അരങ്ങേറ്റം കുറിച്ച അമിതാഭ് ബച്ചന്റെ ശബ്ദം ആദ്യം പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയാണ് ഭുവൻ ഷോം.സമാന്തര നവതരംഗ ചിത്രങ്ങളുടെ അപ്പോസ്തലനായ മൃണാൾ ദായെ തേടി പുരസ്കാരങ്ങൾ വന്നു കൊണ്ടേയിരുന്നു. കലയും രാഷ്ട്രീയവും ഇഴ പിരിക്കാനാവാത്ത വിധം ഒത്ത് ചേർന്ന് പോകുന്ന സെൻ ചിത്രങ്ങളിൽ ഭുവൻ ഷോം ,കോറസ്, അകലേർ സന്ധനെ, മൃഗയ എന്നിവ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി. പദാതിക്, ഖരിജ്, അകലേർ സന്ധാനെ എന്നിവയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മൃണാൾ സെൻ, ഭുവൻ ഷോം , ഏക് ദിൻ പ്രതിദിൻ, അലേർ സന്ധാനെ, ഖണ്ഡ് ഹാർ എന്നീ ചിത്രങ്ങളിലൂടെ നാല് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. മൃഗയയിലൂടെ ചലച്ചിത്ര അരങ്ങേറ്റം കുറിച്ച മിഥുൻ ചക്രവർത്തി ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. തന്റെ ചലച്ചിത്ര ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങളും 14 ഷോർട്ട് ഫിലിമുകളും 5 ഡോക്യുമെൻററികളും മൃണാൾ സെൻ സംവിധാനം ചെയ്തു.കൊൽക്കത്തയെ ജീവവായു പോലെ കൊണ്ട് നടന്ന മൃണാൾ ദാ യുടെ കൊൽക്കത്ത ചിത്ര ത്രയമാണ് ഇന്റർവ്യൂ, കൽക്കത്ത 71, പദാതിക് എന്നിവ.ബംഗാളി ഭാഷയ്ക്ക് പുറമേ ഹിന്ദി (ഭുവൻ ഷോം, മൃഗയ ) ഒഡിയ    (മൈത്ര മനിഷ) തെലുങ്ക് (ഒക ഒരി കഥ ) ഭാഷകളിലും ചിത്രങ്ങൾ സംവിധാനം ചെയ്തു.മാർക്സിസത്തിന്റെ മാനവിക ചേതന കൊണ്ടു നടന്ന, മാർക്സിസ്റ്റ് വീക്ഷണത്തോട് ആഭിമുഖ്യം പുലർത്തിയ മൃണാൾ സെന്നിന് കേരളത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. കയ്യൂർ സമരത്തിന്റെ പപശ്ചാത്തലത്തിൽ ഒരു മലയാള സിനിമ എന്ന സ്വപ്നവുമായി അദ്ദേഹം കയ്യൂരിലെത്തി. ജനശക്തി ഫിലിംസിന്റെ ബാനറിൽ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്ന് കരുതി. സാക്ഷാത്കരിക്കാൻ സാധിച്ചില്ല.തന്റെ സർഗ്ഗ ജീവിതത്തിലെ വലിയ നഷ്ടമായി മൃണാൾ സെൻ ഇതിനെ കുറിച്ച് പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമിയുടെ ഉൽഘാടനം നിർവഹിച്ച അദ്ദേഹത്തിന് തന്നെയായിരുന്നു പ്രഥമ കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിലെ സമഗ്ര സംഭാവനാ പുരസ്കാരവും.ഏകാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട മൃണാൾ സെന്നിനോട് 1975 ലെ അടിയന്തിരാവസ്ഥ കാലത്ത് ഒരു രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ശേഷം അടുത്ത ചിത്രം ഏത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു" ഇന്ത്യയിലേക്ക് തിരികെ പോകുന്നത് അടിയന്തിരാവസ്ഥയെ എതിർക്കാനാണ്. അതിന് ശേഷമേ അടുത്ത പടത്തെ കുറിച്ച് ആലോചിക്കൂ." തന്റെ എൺപതാം വയസിലാണ് മൃണാൾ സെൻ അവസാന ചിത്രമായ അമർ ഭുവൻ സംവിധാനം ചെയ്തത്.1998-2003 കാലയളവിൽ പാർലിമെന്റിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്ന അദ്ദേഹത്തിന് പദ്മ ഭൂഷൺ, ദാദാ സഹേബ് ഫാൽക്കേ പുരസ്കാരം എന്നിവയും  റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സിവിലിയൻ ബഹുമതികളും ലഭിച്ചു. പാബ്ലോ നെരൂദ ഇഷ്ട കവിയായിരുന്ന സെൻ തന്റെ ആത്മകഥയക്ക് പ്രിയ കവിയുടെ വരി തന്നെയാണ് പേരായി നൽകിയത്... ആൾ വെയ്സ് ബീയിങ് ബോൺ. മരണ ശേഷം തന്റെ ശരീരത്തിൽ പൂക്കളോ റീത്തുകളോ വയ്ക്കരുതെന്നും പൊതു ദർശനം പാടില്ല എന്നും നിർദ്ദേശിച്ച മൃണാൾ സെൻ 2018 ഡിസംബർ 30 ന് അന്തരിച്ചു.ഇന്ത്യൻ സിനിമയെ പുനർ നിർവചിച്ച  അരാജക വാദിയെന്ന് ശ്യാം ബെനഗൽ വിശേഷിപ്പിച്ച , രാഷ്ട്രീയ സിനിമയുടെ വക്താവും പ്രയോക്താവുമായിരുന്ന മൃണാൾ സെന്നിന്റെ ഓരോ ചിത്രവും ചലച്ചിത്ര സ്നേഹികൾക്കും പഠിതാക്കൾക്കും പാഠപുസ്തകങ്ങളാണ്.
             jitheshmaniyat@gmail.com


ഒരു കൊതുക് കടിക്ക് ഒരണ പ്രതിഫലം ലഭിച്ച ഹുസൈൻ ഖാനും കൊതുകിനെ കുറിച്ച് കവിത രചിച്ച നൊബേൽ ജേതാവും
          ഇന്ന് മെയ് 13. മനുഷ്യരാശിയെ ഒരു മഹാമാരിയിൽ നിന്നും രക്ഷിക്കാൻ കഠിനാധ്വാനം ചെയ്ത, മലേറിയയുടെ കാരണം  ശാസ്ത്രീയമായി കണ്ടെത്തിയ, നൊബേൽ സമ്മാനം നേടിയ ആദ്യ ബ്രിട്ടീഷുകാരനും, ഇന്ത്യയിൽ ജനിച്ച ആദ്യ നൊബേൽ ജേതാവുമായ സർ, റൊണാൾഡ് റോസ് ജനിച്ചത് 1857 ൽ ഇതേ ദിനത്തിലാണ്. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നത്തെ ഉത്തരാഖണ്ഡിലെ അൽമോറയിൽ ബ്രിട്ടീഷ് ആർമിയിലെ ജനറലായ സർ , കാംപ്ബെൽ ക്ലേ ഗ്രാൻറ്സ് റോസിന്റെ പത്ത് മക്കളിൽ മൂത്തവനായാണ് റോസ് ജനിച്ചത്. ചരിത്ര വിദ്യാർത്ഥികൾക്ക്  സുപരിചിതനായ ഹഗ് റോസാണ് മുത്തച്ഛൻ.എട്ടാം വയസിൽ പഠനാർത്ഥം ലണ്ടനിലേക്ക് പോയ റോസിന് പതിനാലാം വയസിൽ ഗണിത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സമ്മാനമായി ലഭിച്ച ഓർബ്സ് ഓഫ് ഹെവൻ എന്ന പുസ്തകം അദ്ദേഹത്തെ പ്രചോദിപ്പിക്കുകയും ഗണിതത്തെ ആഴത്തിൽ പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.പതിനാറാം വയസിൽ ഇംഗ്ലണ്ടിൽ നടന്ന ഒരു പെയിന്റിംഗ് മത്സരത്തിലെ വിജയം ഒരു ചിത്രകാരനായി തീരണമെന്ന ആഗ്രഹത്തിന് കാരണമായി. അച്ഛൻ എതിർത്തു. പിന്നീട് ആർമിയിലോ നേവിയിലോ ചേർന്ന് സൈന്യത്തിൽ ചേരണമെന്ന ആഗ്രഹവും അച്ഛന്റെ വാശിക്ക് മുന്നിൽ അലിഞ്ഞില്ലാതായി. അച്ഛന്റെ താൽപര്യപ്രകാരം 1875 ൽ ലണ്ടനിലെ സെന്റ് ബർത്തലോമ്യോ ഹോസ്പിറ്റലിൽ മെഡിസിന് ചേർന്നു.കോഴ്സ് പൂർത്തിയായ ശേഷം 1881 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്ന് പിതാവിന്റെ ആഗ്രഹം സഫലമാക്കിയ ആ യുവാവ് മാനവരാശിയ്ക്കായി മഹത്തായ ഒരു നേട്ടം സ്വന്തമാക്കാനുള്ള കുതിപ്പിന്റെ ആരംഭം കുറിക്കുകയായിരുന്നു. തനിക്ക് അത്ര താൽപര്യമുള്ള വിഷയമല്ലാത്തതിനാലാകാം അത്ര മികവില്ലാത്ത അക്കാദമിക് റിക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് സര്‍വീസിലാണ് റോസിന് നിയമനം ലഭിച്ചത്. തനിക്ക് ലഭിച്ച ക്വാർട്ടേർസിൽ കൊതുകിന്റെ കടുത്ത ശല്യം ശ്രദ്ധയിൽപ്പെട്ട റോസ് അതിന്റെ കാരണം ചുറ്റും കെട്ടിക്കിടന്ന മലിനജലമാണെന്നും അതിൽ മുട്ടയിട്ടാണ് കൊതുക് പെരുകുന്നത് എന്ന് മനസിലാക്കി.ഇത് സഹപ്രവർത്തകരോട്  പറത്തപ്പോൾ , കൊതുക് പ്രകൃതിയുടെ ഭാഗമാണെന്ന് പറഞ്ഞ്കടുത്ത പരിഹാസമാണ് അവരിൽ നിന്നും ഏൽക്കേണ്ടി വന്നതെന്ന് റോസ് തന്റെ ഓർമ്മകുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒഴിവ് നേരങ്ങളിൽ തന്റെ ഗണിത താൽപ്പര്യം പരിപോഷിപ്പിക്കാനും നോവലും കവിതയും നാടകവും രചിക്കാനും റോസ് സമയം കണ്ടെത്തി.Selected Poems, In Exile  തുടങ്ങിയ കവിത സമാഹാരങ്ങളും The Child of Ocean ,The Revels of Orsera, The Spirit of Storm, തുടങ്ങിയ നോവലുകളും അദ്ദേഹം രചിച്ചു.1888 ൽ അദ്ദേഹം ലണ്ടനിലേക്ക് തിരിച്ച് പോയി. ലണ്ടനിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ഡിപ്ലോമ നേടിയ റോസ് ഇന്ത്യയിലേക്ക് തിരിച്ചെത്തി ബാംഗ്ലൂരിലെ ഒരു സൈനിക ആശുപത്രിയിൽ നിയമിതനായി.1892 കാലഘട്ടത്തിൽ മലേറിയ പഠനം റോസ് ഗൗരവമായെടുത്തു. ചാൾസ് ലോറൻ, പാട്രിക് മാൻസൻ തുടങ്ങിയവർ കൊതുകും മലമ്പനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല പ0നങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.1894 ഏപ്രിലിൽ മാൻസനും റോസും തമ്മിൽ നടന്ന കൂടിക്കാഴ്ച റോസിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അഗാധമായ ഒരു ബന്ധത്തിന്റെ തുടക്കവും.1895 ൽ സെക്കന്ദരാബാദിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. മലേറിയ പഠനം ശക്തമായി മുന്നോട്ട് കൊണ്ടുപോയി. രോഗവുമായി എത്തുന്നവരിൽ നിന്നും രക്ത സാമ്പിൾ ശേഖരിച്ച് ,സംശയ നിവാരണത്തിനായി      മാൻസന്റെ സഹായം തേടി പഠനം തുടർന്നു.1895-1899 കാലത്ത് റോസും മാൻസനും പരസ്പരം അയച്ചത് 173 കത്തുകളാണ്.1897 ആഗസ്ത് 16ന് തന്റെ അരികിലെത്തിയ ബീഗം പേട്ട് സ്വദേശിയായ ഹുസൈൻ ഖാനും റോസും തമ്മിൽ ഒരു കരാർ ഉണ്ടാക്കി. കൊതുക് വലയ്ക്കുള്ളിൽ കിടക്കുക, അതിനകത്തേക്ക് കൊതുകിനെ പ്രവേശിപ്പിക്കും.ഓരോ കൊതുക് കടിക്കും ഒരണ പ്രതിഫലം ലഭിക്കും.ഹുസൈൻ ഖാൻ തയ്യാറായി. അന്ന് പത്തണ പ്രതിഫലവും ലഭിച്ചു.അങ്ങിനെ ഹുസൈൻ ഖാനെ കടിച്ച കൊതുകുകളെ ഒരു ജാറിൽ സൂക്ഷിക്കുകയും, അങ്ങിനെ സൂക്ഷിച്ച കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുന്ന പ്രവര്‍ത്തനം തുടരുകയും ചെയ്തു. ആഗസ്ത് 17 ന് രണ്ടെണ്ണത്തെ പരിശോധിച്ചു. ഫലമുണ്ടായില്ല. പരീക്ഷണം തുടർന്നു. നിരാശ മാത്രം ഫലം.ആഗസ്റ്റ് 20ന് ശേഷിക്കുന്ന രണ്ട് കൊതുകുകളെ പരീക്ഷണ വിധേയമാക്കി. ലോകം ഉറ്റ് നോക്കിയ ഒരു ചോദ്യത്തിനുള്ള ഉത്തരം ചുരുൾ നിവരുകയായിരുന്നു. അനോഫിലസ് പെൺ കൊതുകിൽ മലമ്പനി രോഗാണുക്കളെ കണ്ടെത്തിയത് മലമ്പനിക്കെതിരെയുള്ള മനുഷ്യന്റെ യുദ്ധത്തിൽ വഴിത്തിരിവുണ്ടാക്കി.റോമാ സാമ്രാജ്യത്തിന്റെ തകർച്ചക്ക് പോലും വഴി മരുന്നിട്ട, ലോക ചരിത്രത്തിൽ ഏറ്റവും അധികം ജനങ്ങളെ കൊന്നൊടുക്കിയ രോഗങ്ങളാലാന്നായ , മലമ്പനി ചതുപ്പ് പനി എന്നിങ്ങനെ അറിയപ്പെടുന്ന മലേറിയാ രോഗ നിർമ്മാർജനത്തിന്നും ചികിത്സയ്ക്കും പുതിയ പന്ഥാവ് തുറക്കാൻ ഈ നേട്ടത്തിന് സാധിച്ചു.ഒരു "കൊതുകിലൂടെ "നേടിയ നേട്ടത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷം ആഗസ്ത് 20 ലോക കൊതുക് ദിനമായി ആചരിക്കാൻ ആരംഭിച്ചു.ഗണിതത്തിൽ തൽപ്പരനായിരുന്ന റോസ് ചികിത്സയോടൊപ്പം ഡാറ്റയുടെ സാധ്യതകളും പരീക്ഷിച്ചിരുന്നു.1897 ആഗസ്റ്റ് 21 ന് കൊതുകിനെ പറ്റി റൊണാൾഡ് റോസ് ഒരു കവിത തന്നെ രചിച്ചു.അതിലെ വരികൾ ഇങ്ങിനെയാണ് " I know this little thing, A myriad men will save. O Death, where is thy sting? Thy victory, O Grave!," അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെ ഗൗനിക്കാൻ ബ്രിട്ടീഷ് ഇന്ത്യയിലെ അധികാരികൾ തയ്യാറായില്ല.1899 ൽ ഇന്ത്യൻ മെഡിക്കൽ സർവീസിൽ നിന്നും രാജി വെച്ച് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി. നൊബേൽ സമ്മാനത്തിന്റെ രണ്ടാം വർഷം തന്നെ അദ്ദേഹം സമ്മാനിതനായി.1911 ൽ സർ സ്ഥാനം നൽകി ആദരിക്കപ്പെട്ട ആ ബഹുമുഖ പ്രതിഭ 1932 സെപ്തംബർ 16ന് ലണ്ടനിലെ റോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് അന്തരിച്ചു.ഏറെ കഷ്ടപ്പാടുകളും പരിഹാസങ്ങളും സഹിച്ച് കൊതുകുകളെ പഠന വിധേയമാക്കി, അതിലൂടെ വൈദ്യശാസ്ത്രചരിത്രത്തിൽ പകർച്ചവ്യാധികളുടെ നിയന്ത്രണത്തിൽ ദിശാബോധം നൽകിയ പുത്തൻ കണ്ടെത്തൽ നടത്തിയ , മലേറിയയേയും കൊതുകിനേയും കുറിച്ച് നൂറുക്കണക്കിന് ലേഖനങ്ങളും പുസ്തകങ്ങളും രചിച്ച , റൊണാൾഡ് റോസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ജ്ഞാനപീഠ ജേതാവായ അമിതാവ് ഘോഷ് രചിച്ച സാങ്കൽപ്പിക ആഖ്യായികയാണ് കൽക്കത്ത ക്രോമസോം.
         
          jitheshmaniyat@gmail.com


എഴുത്തിലെ രാജ്ഞിയാവാൻ മോഹിച്ച് ഗണിതത്തിലെ രാജകുമാരിയായ പ്രതിഭ
         മെയ് 12. ആദ്യമേ ഓർമ്മയിലേക്കെത്തുന്നത് വിളക്കേന്തിയ വനിതയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനവുംഅന്താരാഷ്ട്ര നേഴ്‌സസ് ദിനവുമാണ്. സ്ത്രീ ശാക്തീകരണത്തിന്റേയും ശാസ്ത്രത്തിൽ സ്ത്രീകളുടെ സംഭാവനകൾ ചർച്ചയാവുകയും ചെയ്യുന്ന ഈ മേളയിൽ ഓർമ്മയിലേക്കെത്തേണ്ട മറ്റൊരു പേരാണ് മറിയം മിർസഖാനി.ഇറാനിലെ വിപ്ലവത്തിന് തൊട്ടുമുമ്പ് 1977 ൽ ഇതേ ദിനത്തിലാണ് ടെഹ്റാനിൽ മറിയം മിർസഖാനി ജനിച്ചത്. ചില റഫറൻസ് ഗ്രന്ഥങ്ങളിലും വെബ്സൈറ്റിലും ജന്മദിനം തെറ്റായി മെയ് 3 എന്ന് നൽകിയിരിക്കുന്നത്  കാണാൻ സാധിക്കും.ചെറിയ കാലയളവ് ഈ ഭൂമിയിൽ ജീവിച്ച് , ശാസ്ത്രത്തിലെ രാജ്ഞിയായ ഗണിത ശാസ്ത്രത്തിലെ രാജകുമാരിയായി മാറിയ മറിയത്തിന്റെ ജന്മദിനമായ മെയ് 12 ഗണിതത്തിലെ വനിതകളുടെ ദിനമായി ആചരിക്കുന്നു.ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ തീക്ഷ്ണതയിലൂടെ കടന്ന് പോയാണ് മറിയം എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എഴുത്തുകാരിയാവാൻ ചെറുപ്പത്തിൽ ആഗ്രഹിച്ച മറിയം എട്ടാം വയസിൽ തന്നെ സ്വപ്നങ്ങൾ സ്വന്തമാക്കാൻ വലിയ സാഹസികതകൾ ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കഥൾ സൃഷ്ടിച്ചിരുന്നു. കഥയിലെ ആ പെൺകുട്ടി ലോകം മുഴുവൻ സഞ്ചരിച്ചിരുന്നു, ഒരു മേയറായി മാറുന്നുണ്ടായിരുന്നു. അന്ന് ഗണിതം അത്ര ഇഷ്ടമുള്ള വിഷയമായിരുന്നില്ല. മിഡിൽ സ്കൂൾ പഠനകാലത്ത് ചെറിയ പൈസക്ക് ലഭിക്കുന്ന പല പുസ്തകങ്ങളും വാങ്ങി വായിച്ച മറിയം എഴുത്തിന്റെ ലോകത്തിലേക്ക് കടക്കാനും അത്തരം പുസ്തകങ്ങൾ രചിക്കാനും ആഗ്രഹിച്ചു.മിഡിൽ സ്കൂളിലെ ആദ്യ വർഷം ഗണിതത്തിൽ അത്ര മിടുക്കിയല്ലാത്ത മറിയത്തോട്  ആ വർഷത്തെ ടീച്ചർ പറഞ്ഞു.. ഗണിതം പഠിക്കാനുള്ള കഴിവ് മറിയത്തിന് ഇല്ല. ഇത് ആ ശാസ്ത്ര ശാഖയോടുള്ള നീരസം കൂട്ടിയതായി മറിയം പിന്നീട് പറയുന്നുണ്ട്. മുൻ വിധികളോടെ കുട്ടികളെ പരിഗണിക്കുന്നതിലൂടെ അവരുടെ താൽപര്യങ്ങളെ കൃത്യമായ മനസിലാക്കാൻ സാധിക്കാത്ത ചില അധ്യാപകരാലും രക്ഷിതാക്കളാലും നശിപ്പിക്കപ്പെട്ട എത്ര പ്രതിഭകൾ കാണും എന്ന് ഈ സമയം ഓർത്ത് പോകുന്നു. എന്നാൽ ജ്യേഷ്ഠനിൽ നിന്ന് ലഭിച്ച പ്രോത്സാഹനങ്ങളും ഗണിതം ലളിതമായി ചെയ്യാനുള്ള സൂത്രവാക്യങ്ങളും രണ്ടാം വർഷം മറ്റൊരു ഗണിത അധ്യാപികയിൽ നിന്നും ലഭിച്ച പ്രോത്സാഹനവും ഗണിതത്തെ കൂടുതൽ ഇഷ്ടപ്പെടാൻ മറിയത്തെ പ്രേരിപ്പിച്ചു.മിഡിൽ സ്കൂളിൽ നിന്നും ഹൈസ്കൂളിലെത്തിയ മറിയം പ്രിൻസിപ്പലിന്റെ പ്രോത്സാഹനത്തോടെ യാഥാസ്ഥിക ഇറാനിൽ അതു വരെ ആൺ കുട്ടികൾ മാത്രം മത്സരിച്ച ഗണിത ഒളിമ്പ്യാഡിൽ മത്സരിക്കാൻ തയ്യാറായി.1994 ൽ ഹോങ് കോങ്ങിൽ നടന്ന അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ 42 ൽ 41 പോയിന്റ് നേടി ഇറാനിലേക്ക് ആദ്യ സ്വർണ്ണ മെഡൽ കൊണ്ട് വന്നു. ഒരു ഗണിത പ്രതിഭയുടെ മിന്നലാട്ടം സ്കൂൾ അധികൃതരും രക്ഷിതാക്കളും കൃത്യമായി തിരിച്ചറിഞ്ഞു.1995 ൽ ടൊറന്റോയിൽ നടന്ന ഒളിമ്പ്യാഡിൽ 42 ൽ 42 പോയിൻറും നേടി ഈ നേട്ടം ആവർത്തിച്ചു. രക്ഷിതാക്കൾ പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു. കുട്ടികളുടെ താൽപര്യങ്ങൾ കണ്ടെടുത്ത് അവരെ അതിലൂടെ ഉന്നതിയിലേക്ക് മാർഗ്ഗം തെളിക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും സാധിക്കണം.പത്താം ക്ലാസിൽ മികച്ച വിജയം നേടിയാൽ പ്ലസ്ടുവിന് സയൻസ് തന്നെ എടുക്കണം എന്നും തുടർന്ന് എൻട്രൻസ് കോച്ചിംഗിന് അയക്കണം എന്ന നമ്മുടെ ഇടുങ്ങിയ ചിന്താഗതി മാറ്റിയാൽ മാത്രമേ പ്രതിഭകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ സാധിക്കൂ.1995 ൽ ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പ0നം ആരംഭിച്ച മറിയം 1998 ൽ മരണമുഖത്തിൽ നിന്നും നേരിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്.അന്ന് നടന്ന ബസപകടത്തിൽ മറിയത്തോടൊപ്പം സഞ്ചരിച്ച ഏഴ് സഹപാഠികളും രണ്ട് ബസ് ജീവനക്കാരും കൊല്ലപ്പെട്ടു.  ബിരുദ പഠന ശേഷം ഹർവാർഡ് യൂണിവേഴ്സിറ്റിയിലെത്തിയ മറിയം തുടർന്ന് സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പ്രൊഫസറായി. വളഞ്ഞ പ്രതലങ്ങളെ വിശദീകരിക്കുന്ന ഹൈപ്പർ ബോളകളിൽ ജ്യോമട്രിയുമായി ബന്ധപ്പെട്ടതായിരുന്നു മിർസാ ഖാനിയുടെ പഠനങ്ങളിൽ അധികവും. ഗണിത ശാസ്ത്രത്തിൽ സ്ത്രീകൾക്ക് ഏറ്റവും പ്രചോദനം നൽകിയ ആ വാർത്ത 2014ൽ പുറത്ത് വന്നു. കനേഡിയൻ ഗണിത ശാസ്ത്രജ്ഞൻ ജോൺ ചാൾസ് ഫീൽഡിന്റെ പേരിൽ 1936ൽ ആരംഭിച്ച, നാല് വർഷത്തിലൊരിക്കൽ നാൽപ്പത് വയസിന് താഴെയുള്ള ഗണിത പ്രതിഭകൾക്ക് നൽകുന്ന, ഗണിത നൊബേൽ എന്ന് വിഖ്യാതമായ ഫീൽഡ്സ് മെഡൽ ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക് ലഭിച്ചിരുന്നു. അതെ ഫീൽഡ്സ് മെഡൽ നേടിയ ആദ്യ വനിത, ആദ്യ ഇറാനിയൻ എന്നീ വിശേഷണങ്ങൾ മറിയം മിർസ ഖാനി സ്വന്തമാക്കി.ഗണിതത്തില്‍ ജ്യാമിതീയ രൂപങ്ങളോട് പ്രതിപത്തിയുണ്ടായിരുന്ന മറിയം മിര്‍സാഖാനിക്ക് റീമാന്‍ സര്‍ഫേസും അവയുടെ മൊഡ്യൂളി സ്‌പേസസുമായി ബന്ധപ്പെട്ട ക്ഷേത്രഗണിത പഠനത്തിനാണ് ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ചത്.ആ വർഷം ഇന്ത്യയ്ക്ക് സന്തോഷിക്കാൻ വകയുണ്ടായിരുന്നു. മിർസാഖാനിക്കൊപ്പം പുരസ്കാരം പങ്കിട്ട മഞ്ജുൾ ഭാർഗവ ഫീൽഡ്സ് മെഡൽ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വംശജനായി മാറി. സ്തനാർബുദത്തിന്റെ വേദനകൾ പേറി ദക്ഷിണ കൊറിയയിലെ സിയോളി ൽ നടന്ന ഗണിത ശാസ്ത്ര കോൺഗ്രസിൽ വെച്ച് 2014 ആഗസ്ത് 13 ന് മറിയം മിർസാ ഖാനി പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാര സമിതി അംഗമായിരുന്ന ഡാം ഫ്രാൻസിസ് കിർവാൻ പറഞ്ഞു.. ലോകത്താകമാനമുള്ള പെൺകുട്ടികൾക്കും യുവതികൾക്കും സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും ഭാവിയിലെ ഫീൽഡ് മെഡലിസ്റ്റുകൾ എന്ന ലക്ഷ്യം കൈവരിക്കാനും മിർസാഖാനിയുടെ പുരസ്കാര നേട്ടം തീർച്ചയായും പ്രചോദനം നൽകും.സ്തനാർബുദം കടുത്ത് മറ്റ് ഭാഗങ്ങളിലേക്കും പടർന്നതിനെ തുടർന്ന് 2017 ജൂലായ് 14ന് തന്റെ നാൽപതാം വയസിൽ ലോകത്തെ അമ്പരിപ്പിച്ച, അതിലുപരി പ്രചോദിപ്പിച്ച, ജ്യാമിതിയിലെ അതി സങ്കീർണ്ണമായ കുരുക്കുകൾ അഴിച്ചെടുത്ത മറിയം മിർസാഖാനി എന്ന ഗണിത പ്രതിഭ ലോകത്തോട് വിട പറഞ്ഞു.
       
        jitheshmaniyat@gmail.com


പാചകപുസ്തകം രചിച്ച , പുൽച്ചാടികളെ ഭയപ്പെട്ടിരുന്ന സറിയലിസ്റ്റ്

    മെയ് 11... ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ സറിയലിസ്റ്റ് ചിത്രകാരനും , ചെറിയ പ്രായത്തിൽ തന്നെ ചിത്രകലയുടെ അനന്തവിഹായസിലേക്ക് പ്രതിഭയുടെ സ്ഫുരണങ്ങളുമായി കാലെടുത്ത് വെച്ച, ഓരോ വാക്കിലും പ്രവൃത്തിയിലും നിഗൂഢത ഒളിപ്പിച്ച് വെച്ച,ജീവിതത്തിലെ അതിസങ്കീര്‍ണ ഭാവങ്ങളെയും യാഥാർത്ഥ്യങ്ങളേയും രചനകളിലാവാഹിച്ച ചിത്രകാരൻ സാല്‍വദോര്‍ ഡെമിങ്ങോ ഫെലിപ് ജക്വിന്റോ ദാലി ഇ ഡൊമെനെച് എന്ന സാല്‍വദോര്‍ദാലി 1904 ൽ ഇതേ ദിനത്തിലാണ് സ്‌പെയിനിലെ ഫിഗ്വെറിസില്‍ ജനിച്ചത്.അമ്മയുടെ പ്രോത്സാഹനമായിരുന്നു ദാലിയുടെ കരുത്ത്. ദാലി ജനിക്കുന്നതിന് ഒമ്പത് മാസം മുമ്പേ മരിച്ച ജ്യേഷ്ഠന്റെ പേരും സാൽവദോർ എന്നായിരുന്നു.അഞ്ചാം വയസിൽ ജ്യേഷ്ഠന്റെ കുഴിമാടത്തിനരികെ ദാലിയെ കൊണ്ടുപോയി അമ്മ പറഞ്ഞു"  നീ നിന്റെ ജ്യേഷ്ഠൻറെ പുനർജന്മമാണ്". ഈ വാക്കുകൾ ദാലിയെ ആഴത്തിൽ സ്പർശിക്കുകയും ജീവിതാവസാനം വരെ ദാലി ആ വിശ്വാസം പുലർത്തുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസ ശേഷം ആർട്ട് സ്കൂളിൽ എത്തിയ ദാലിയെ രണ്ട് തവണ സ്കൂളിൽ നിന്നും പുറത്താക്കി.ആദ്യ തവണ ഒരു ഉപരോധത്തിന്റെ പേരിലായിരുന്നു. 1926 ൽ പരീക്ഷയ്ക്ക് തൊട്ട് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കി.വാചാ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിസമ്മതിച്ച് ദാലി പറഞ്ഞു" എന്നോട് ചോദ്യം ചോദിക്കാനിരിക്കുന്ന മൂന്ന് പ്രൊഫസർ മാരേക്കാൾ ബുദ്ധിമാൻ ഞാൻ തന്നെയാണ്. അതിനാൽ തന്നെ എന്നോട് ചോദ്യം ചോദിക്കാൻ അവർ അർഹരല്ല". സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട് പാരീസിലെത്തിയ ദാലി ലോകത്തിലെ പ്രതിഭാശാലികളായ ചിത്രകാരന്മാരുടെ കൂട്ടത്തിലേക്ക് മാറുകയായിരുന്നു. 1931 ൽ തന്റെ ഇരുപത്തിയേഴാം വയസിൽ ,ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തേയും ഫ്രോയ്ഡിന്റെ സ്വപ്ന വ്യാഖ്യാനത്തേയും ആരാധിച്ച സൽവദോർ ദാലി, പ്രതീകാത്മകതയുടെ അന്നോളം കാണാത്ത ഭാവതലങ്ങൾ ക്യാൻവാസിലേക്കാവാഹിച്ച പെർസിസ്റ്റൻസ് ഓഫ് മെമ്മറി എന്ന വിഖ്യാത ചിത്രം വരച്ചു. വിവാദങ്ങളുടെ സഹയാത്രികനായിരുന്ന അദ്ദേഹത്തിന്റെ രചനാശൈലി, വിചിത്രമായ ഉൻമാദം തുളുമ്പിയ സ്വഭാവം, ബുദ്ധിജീവിയായി അംഗീകരിക്കപ്പെടുവാനുള്ള ത്വര, വസ്ത്രധാരണം, കുടുംബജീവിതം എല്ലാം വിമര്‍ശകര്‍ക്ക് വിരുന്നൊരുക്കി. ഏറെ വിഖ്യാതമായ , ക്ലോക്കിലെ 10.10 നെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പിരിയൻ മീശ അന്യഗ്രഹ ജീവികളിൽ നിന്നും സിഗ്നൽ പിടിച്ച് പറ്റാൻ കഴിയുന്ന ആന്റിനയാണെന്ന വിശ്വാസം ചിലരെങ്കിലും പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ കൂടെ നിത്യവും കണ്ടിരുന്ന ബബൗ എന്ന കൊളംബിയൻ ഓസിലോട്ട് കാഴ്ചക്കാരിൽ ഒരേ സമയം കൗതുകവും ഭയവും ഉണ്ടാക്കിയിരുന്നു. പെറുവിലെ ആദിവാസി വർഗ്ഗമായ മോഷെ ഗോത്രം ദൈവത്തെ പോലെ ആരാധിക്കുന്ന, പൂച്ചയിൽ നിന്ന് ആരംഭിച്ചുവെങ്കിലും പുള്ളിപ്പുലിയിൽ എത്താതെ പോയ കുള്ളൻ പുലിയാണ് ഓസിലോട്ട്. തന്റെ അടുത്ത സുഹൃത്തായ പോൾ എല്യൂർവിന്റെ ഭാര്യയും തന്നെക്കാൾ ഏറെ പ്രായം കൂടുതലുമുള്ള ഗലയെ വിവാഹം ചെയ്തതും വിമർശനങ്ങൾക്കിടയാക്കി. പണത്തെ ഏറെ സ്നേഹിച്ച ദാലി , ചുപ ചുപ്സ് ലോലിപോപ്പിന്റെ ലോഗോ ഡിസൈൻ ചെയ്തു. ആഭരണ ഡിസൈനർ, വോഗ് പോലുള്ള മാസികയുടെ കവർ ഡിസൈനർ, ലൂയി ബനുവൽ, ഹിച്കോക്ക്, വാൾട്ട് ഡിസ്നി തുടങ്ങിയവരുടെ കൂടെ സിനിമ സംരഭങ്ങൾ, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ നിരവധി മേഖലകളിൽ കൈവച്ച ദാലി 1944ൽ ഹിഡൻ ഫേസസ് എന്ന നോവലും രചിച്ചു. കൂട്ടുകാർ അദ്ദേഹത്തെ Avida Dollars എന്ന് വിളിച്ചിരുന്നു.ഭക്ഷണത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്ന ദാലി കടുത്ത ചീരവിരോധിയായിരുന്നു.അതിന് ദാലി പറഞ്ഞ കാരണം വളരെ രസകരമാണ് സ്വാതന്ത്ര്യംപോലെ സ്വന്തമായ ഒരു രൂപമില്ലാത്ത വസ്തുവാണ് ചീര എന്ന്.1973ല്‍ ദാലിയും ഭാര്യ ഗാലയും ചേര്‍ന്ന് തയാറാക്കിയ പാചകപുസ്തകമാണ് ‘ലെ ഡൈനേഴ്സ് ദ ഗാല.12 അധ്യായങ്ങളിലായി, 136 റസിപ്പിയാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.Thousand year old eggs,Frog pasties,Veal cutlet stuffed with snails,Toffee with pine cones തുടങ്ങിയവ ഇതിൽ ചിലതാണ്. Wines of gala എന്ന കൃതിയും ഇദ്ദേഹം രചിച്ചു. റസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ ചിത്രം വരച്ച് നൽകുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. സ്വപ്നങ്ങൾ കാണുവാൻ എന്നും പ്രചോദിപ്പിച്ച ദാലി പറഞ്ഞു" At the age of six I wanted to be a cook. At seven I wanted to be Napoleon. And my ambition has been growing steadily ever since." എന്നും ആഗ്രഹങ്ങളുമായി നടന്ന അദ്ദേഹത്തിന്റെ വാക്കുകൾ പലർക്കും പ്രചോദനമായി മാറിയിരുന്നു. ഒരിക്കൽ പറഞ്ഞു ആഗ്രഹങ്ങളില്ലാതെ ബുദ്ധി മാത്രം ഉള്ളത് ചിറകില്ലാത്ത പക്ഷിക്ക് തുല്യമാണ്.1982 ജൂണിൽ ഭാര്യ ഗലയുടെ മരണം അദ്ദേഹത്തെ നിരാശാ ബോധത്തിലേക്ക് തള്ളിയിട്ടു. താൻ ജനിച്ച നഗരത്തിൽ ദാലി തന്റേതായ ഒരു മ്യൂസിയം പണിതു. 1989 ജനുവരി 23 ന്,  ഒരു മനുഷ്യന് എത്രമാത്രം വിചിത്രമായും സാഹസികമായും സുന്ദരമായും ജീവിക്കാമെന്നു ലോകത്തിനു കാണിച്ചുകൊടുത്ത ആ അപൂര്‍വ കലാപ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തെ അദ്ദേഹം തന്നെ നിർമ്മിച്ച മ്യൂസിയത്തിൽ അടക്കം ചെയ്തു.ഓരോ വർഷവും ഒരു മില്യണോളം ആൾക്കാർ ഇവിടം സന്ദർശിക്കുന്നു.
ഞാൻ ഒരു സറിയലിസ്റ്റാണ്, അതാണ് ഞാനും മറ്റ് സറിയലിസ്റ്റുകളും തമ്മിലുള്ള വ്യത്യാസമെന്ന് ആത്മവിശ്വാസത്തോടെ കുറിച്ച ദാലി പറഞ്ഞു " ഒരു ചിത്രകാരന് ലഭിക്കാവുന്ന രണ്ട് മികച്ച ഭാഗ്യങ്ങളിൽ ഒന്ന് സ്പെയിൻകാരനായി ജനിക്കുക എന്നതാണ് , മറ്റൊന്ന് ദാലി എന്ന ചിത്രകാരൻ ആയിത്തീരുക എന്നതും ഇത്  രണ്ടും എനിക്ക് ലഭിച്ചിട്ടുണ്ട്".സറിയലിസ്റ്റ് ആയിരുന്നുവെങ്കിലും  ഹിറ്റ്ലറെ സ്നേഹിച്ചിരുന്ന, പുൽച്ചാടികളെ ഭയന്നിരുന്ന, തന്റെ പ്രവർത്തികളിൽ സംതൃപ്തനായിരുന്ന സാൽവദോർ ദാലി ഒരിക്കൽ പറഞ്ഞു "There are some days when I think I'm going to die from an overdose of satisfaction." സമൂഹത്തിന് മുന്നിൽ ഭ്രാന്തവും വൈചിത്ര്യവുമായ ജീവിതം നയിച്ചിരുന്ന, തന്റെ കഴിവിനെ പൂർണ്ണമായ തോതിൽ പ്രയോജനപ്പെടുത്തുവാനും ആത്മവിശ്വാസത്തിന്റെ ഔന്നത്യം ലോകത്തെ കാണിക്കാനും ശ്രമിച്ചിരുന്ന ദാലിയിൽ ആരും ഒരിക്കലും ആരോപിക്കാത്ത കുറ്റം 'സാധാരണത്വം' മാത്രമായിരുന്നു.
            # jitheshmaniyat@gmail.com





ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന  'ചിത്രകാരൻ ഡേവിഡ് വിന്ററി' നെയറിയാമോ.....
    മെയ് 10. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളെ വിജയത്തിലേക്ക് നയിച്ചവരിൽ ഒരാളായ, സാഹിത്യ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ പ്രധാനമന്ത്രിയായ ,വിജയം ലോകത്തെ അറിയിക്കാൻ ഭാഷ വേണ്ട രണ്ട് വിരലുകൾ മാത്രം മതി എന്ന് സ്വ  ലോകത്തെ പഠിപ്പിച്ച , വിൻസ്റ്റൺ ചർച്ചിൽ ആദ്യമായി
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തിയത് 1940 ൽ ഇതേ ദിവസമാണ്. 1874 നവംബർ 30 ന് ബ്രിട്ടീഷ് പാർലിമെന്റംഗമായിരുന്ന റാൻഡോൾഫ് പ്രഭുവിന്റേയും അമേരിക്കക്കാരിയായ ജന്നി ജറോമിന്റെയും മകനായി വിൻസ്റ്റൺ ലിയനാർഡ് സ്പെൻസർ ചർച്ചിൽ എന്ന വിൻസ്റ്റൺ ചർച്ചിൽ ജനിച്ചു.സ്കൂൾ വിദ്യാഭ്യാസ കാലത്ത് ശരാശരിയിലും താഴ്ന്ന വിദ്യാർത്ഥിയായിരുന്നു ചർച്ചിൽ.ചരിത്രത്തിലും ഇംഗ്ലീഷിലുമൊഴികെ മറ്റ് വിഷയങ്ങളിൽ പരാജയമായിരുന്ന ചർച്ചിൽ സ്കൂളിൽ കൃത്യത പാലിക്കാത്ത വിദ്യാർത്ഥിയായിരുന്നു. പഠനത്തിൽ താഴ്ന്ന നിലവാരം ആയതിനാൽ തന്റെ മകൻ ഒരു മണ്ടനായിപ്പോയല്ലോ എന്ന് ചർച്ചിലിന്റെ പിതാവ് പരിതപിച്ചിരുന്നു.ചെറുപ്പത്തിൽ അസുഖബാധിതനും ശബ്ദത്തിൽ ഇടർച്ചയും വിക്കും ഉള്ള ആളായിരുന്നു ചർച്ചിൽ. ഒരു വിധം സ്കൂൾ പഠനം പൂർത്തിയാക്കിയ ചർച്ചിൽ, റോയൽ മിലിട്ടറി കോളേജിലെ പ്രവേശനത്തിനായി ശ്രമിച്ച് ആദ്യ രണ്ട് തവണയും പരാജയപ്പെട്ടെങ്കിലും പിൻമാറാൻ തയ്യാറാകാത്ത അദ്ദേഹം മൂന്നാം തവണ കോളേജ് പ്രവേശനം സ്വന്തമാക്കി. കഠിനാധ്വാനം ചർച്ചിലിനെ മാറ്റുകയായിരുന്നു. സ്കൂൾ- കോളേജ് പഠനകാലമല്ല ഒരു വ്യക്തിയെ മഹാനാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ചർച്ചിലിന്റെ ജീവിതം.സൈന്യത്തിലെത്തിയ ചർച്ചിൽ പത്രപ്രവർത്തകനായും തിളങ്ങി. 1899ൽ  ബോവർ യുദ്ധവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലെത്തിയ  ചർച്ചിൽ അവിടെ യുദ്ധത്തടവുകാരനായി.തടങ്കൽ പ്പാളയത്തിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് ബ്രിട്ടണിലെ വീര പുരുഷനായ ചർച്ചിൽ തുടർന്ന് രാഷട്രീയ ജീവിതത്തിൽ സജീവമായി. യാഥാസ്ഥിതിക കക്ഷി സ്ഥാനാർത്ഥിയായി ഇരുപത്തിയഞ്ചാം വയസിൽ ബ്രിട്ടീഷ് പാർലിമെന്റിലെത്തിയ ചർച്ചിൽ 1904 ൽ ലിബറൽ പാർട്ടിയിലെത്തി. ഒന്നാം ലോക മഹായുദ്ധത്തിൽ സൈനിക വേഷമണിഞ്ഞ ചർച്ചിൽ 1924ൽ ലിബറൽ പാർട്ടി വിട്ട് വീണ്ടും യാഥാസ്ഥിതിക പാർട്ടിയിലെത്തി.രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നു. ഇത്രയും നിർണായകമായ വേളയിൽ 1940 മെയ് 10ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചർച്ചിൽ അധികാരത്തിലെത്തി. രക്തവും കണ്ണീരും കഠിനാധ്വാനവും വിയർപ്പുമല്ലാതെ ബ്രിട്ടീഷ് ജനതയ്ക്കായ് തനിക്ക് ഒന്നും വാഗ്ദാനം  ചെയ്യാനില്ല എന്ന പ്രസംഗത്തിലൂടെ അദ്ദേഹം ആ  ജനതയെ കൈയിലെടുത്തു. തന്റെ പോരായ്മകൾ ജീവിതത്തിൽ ഒരു തടസ്സമാകരുത് എന്ന് ദൃഡനിശ്ചയം ചെയ്ത് വിക്കിനേയും ഇടർച്ചയേയും കഠിന പരിശ്രമത്തിലൂടെ മറികടന്ന് ലോകം ശ്രദ്ധിച്ച പ്രാസംഗികനാവാൻ ചർച്ചിലിന് സാധിച്ചു. മഹാത്മാഗാന്ധിയേയും അദ്ദേഹത്തിന്റെ നയങ്ങളേയും വെറുപ്പിന്റെ ഭാഷയിൽ പ്രതിരോധിച്ച, മഹാത്മജിയെ അർധനഗ്നനായ ഫക്കീർ എന്ന് വിളിച്ച  ചർച്ചിൽ ഇന്ത്യക്കാർ സംസ്കാരമില്ലാത്ത ജനതയാണെന്നും ഇന്ത്യ ബ്രിട്ടീഷുകാരുടേത് മാത്രമായിരിക്കണമെന്ന നിലപാടും ആവർത്തിച്ച് കൊണ്ട് സാമ്രാജ്യത്വ വാദിയുടെ മുഖം പല തവണ അദ്ദേഹം കാണിച്ചു. യുദ്ധത്തിൽ ബ്രിട്ടണെ വിജയത്തിലേക്ക് നയിച്ചെങ്കിലും 1945 ജൂലൈയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ചർച്ചിൽ പരാജയപ്പെട്ടു. അഞ്ഞൂറോളം ചിത്രങ്ങൾ വരച്ച വിൻസ്റ്റൺ ചർച്ചിൽ 1947ൽ തന്റെ രണ്ട് ചിത്രങ്ങൾ ഡേവിഡ് വിൻറർ എന്ന പേരിൽ റോയൽ അക്കാദമിയിലേക്ക് അയച്ചു. ചർച്ചിലിന്റ ചിത്രങ്ങൾ കണ്ട പിക്കാസോ ഇങ്ങിനെ പറഞ്ഞു.. ഇദ്ദേഹം ചിത്രരചനയെ ഒരു പ്രൊഫഷൻ ആയി തെരഞ്ഞെടുത്തുവെങ്കിൽ അതിലൂടെ തന്നെ മികച്ച ജീവിതം നയിക്കാൻ തീർച്ചയായും കഴിയുമായിരുന്നു.1951 ൽ വീണ്ടും പ്രധാനമന്ത്രിയായ ചർച്ചിൽ 1959 വരെ പാർലിമെന്റംഗമായി തുടർന്നു.മികച്ച വായനക്കാരനായ ചർച്ചിൽ മഹാന്മാരുടെ ഉദ്ധരണികൾ ശേഖരിക്കുന്ന ശീലത്തിനുടമയായിരുന്നു. പലരും ഇന്നും ഉദ്ധരിക്കുന്ന പല വാചകങ്ങൾക്കുമുടമയായ ചർച്ചിൽ തന്റെ മൈ ഏർലി ലൈഫ് എന്ന പുസ്തകത്തിൽ ഇങ്ങിനെ കുറിച്ചു"It is a good thing for an uneducated man to read books of quotations . The quotations when engraved upon the memory give you good thoughts". തന്നിലെ ശീലങ്ങളെ തുടർച്ചയായ പരിശീലനത്തിലൂടെ മാറ്റിയെടുത്ത് ആത്മ വിശ്വാസത്തെ ജീവിത വിജയത്തിനുള്ള മൂലധനമാക്കിയ ആധുനിക ബ്രിട്ടന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത അധ്യായങ്ങളിലൊന്നായ വിൻസ്റ്റൺ ചർച്ചിൽ 1965 ജനുവരി 24 ന് മരണത്തിന് കീഴടങ്ങി. ജീവിതത്തിൽ എന്നും റിസ്ക് ഏറ്റെടുക്കാൻ തയ്യാറായിരുന്ന കനത്ത ആപത് ഘട്ടത്തിൽ ഒരു ജനതക്ക് ആത്മവീര്യം പകർന്ന് നൽകിയ ചർച്ചിലിന്റെ വാക്കുകൾ വിജയം ആഗ്രഹിക്കുന്നവർക്ക് വഴി കാട്ടിയാവുന്നു. അദ്ദേഹം പറഞ്ഞു" You must put your head into the lion’s mouth if the per­for­mance is to be a suc­cess.” 
            jitheshmaniyat@gmail.com


ജന്മദിനമറിയാത്ത നംഗ്യാൽ വാങ്ദി

         മെയ് 9.. ടിബറ്റിൽ ചോമോലുങ്മ എന്നും നേപ്പാളിൽ സാഗർ മാത എന്നും വിളിക്കപ്പെടുന്ന ലോകത്തിലെ ഉയരം കൂടിയ കൊടുമുടി കീഴടക്കിയതിലൂടെ മാനവ സമൂഹത്തിന്റെ ഹൃദയം കീഴടക്കിയ ഹിമക്കടുവ ഷേർപ്പ ടെൻസിംഗ് നോർഗെ 1986 ലെ ഇതേ ദിനം ഡാർജിലിങ്ങിൽ വച്ച് മരണത്തിന് കീഴടങ്ങി. നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു സാധാരണ ഷെർപ്പ കുടുംബത്തിൽ 1914 മെയ് മാസത്തിലാണ് നാംഗ്യാൽ വാങ്ദി എന്ന പേരിൽ നോർഗെ ജനിച്ചത്. ഒരു ലാമാ നേതാവിൻറെ നിർദ്ദേശപ്രകാരമാണ് 'സമ്പന്നനും ഭാഗ്യവാനും ആയ മതവിശ്വാസി' എന്ന അർത്ഥം വരുന്ന ടെൻസിംഗ് നോർഗേ എന്ന പേര് മാതാപിതാക്കൾ കുട്ടിക്ക് മാറ്റി നൽകിയത്.രണ്ടുതവണ വീട് വിട്ടുപോയ അദ്ദേഹത്തെ വീട്ടുകാർ ചേർന്ന് ഒരു ബുദ്ധമത സന്ന്യാസിയാക്കുവാൻ വേണ്ടി തെങ്ബോച്ചെ ബുദ്ധവിഹാരം കൊണ്ടു ചെന്നാക്കി.സന്യാസജീവിതം തൻറെ വഴിയല്ല എന്ന് മനസ്സിലാക്കിയ നോർഗെ പത്തൊമ്പതാം വയസ്സിൽ ഡാർജിലിങ്ങിൽ എത്തിപ്പെട്ടു. ഷേർപ്പ ആയതിനാൽ തന്നെ , പർവ്വതാരോഹണം മനസ്സിൽ കൊണ്ടുനടന്ന ടെൻസിംഗ് നോർഗെ പർവ്വതാരോഹകരുടെ കൂടെ ഭാരം ചുമക്കുന്ന പോർട്ടർ ആയി മാറാൻ ശ്രമിച്ചു.1935 മെയ് 21ന് എറിക് ഷിപ്ടൻറെ കൂടെയായിരുന്നു ആദ്യ എവറസ്റ്റ് ദൗത്യം. ആദ്യ ദൗത്യം പരാജയമായി മാറി. തൊട്ടടുത്ത വർഷം ഇംഗ്ലീഷ് പർവ്വതാരോഹകനായ  ജോൺ മോറിസിൻറെ കൂടെ എവറസ്റ്റ് കീഴടക്കാനുള്ള ദൗത്യത്തിൽ പങ്കാളിയായി അതും പരാജയമായിരുന്നു. 1947 ൽ കനേഡിയൻ പർവ്വതാരോഹകനായ ഏൾ ഡോൺ മാനോടൊപ്പം നടത്തിയ ദൗത്യവും പരാജയത്തിൽ കലാശിച്ചു. എന്നാൽ അതേ വർഷം തന്നെ ഒരു സ്വിസ് സംഘത്തോടൊപ്പം കേദാർനാഥ് കൊടുമുടി കീഴടക്കാൻ ടെൻസിങ് നോർഗെ സാധിച്ചു. 1952 എവറസ്റ്റ് ദൗത്യത്തിൽ ടെൻസിങ് നോർഗെയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. ആ വർഷം സ്വിസ് പർവ്വതാരോഹകനായ റെയ്മണ്ട് ലാംബർട്ടിനൊപ്പം നേപ്പാൾ ഭാഗത്തുകൂടി ഒരു പുതിയ പാത കണ്ടെത്താനും അതിലൂടെ കയറി എവറസ്റ്റിന്റെ 8595 മീറ്റർ ഉയരത്തിൽ എത്താനും ആദ്യശ്രമത്തിൽ സാധിച്ചു.രണ്ടാം ശ്രമത്തിൽ മോശം കാലാവസ്ഥ കാരണം          8100 മീറ്റർ താണ്ടാനേ സാധിച്ചുള്ളൂ. ഈ പരിചയസമ്പത്തിന്റെ വെളിച്ചത്തിൽ 1953 ൽകേണൽ ജോൺ ഹണ്ടിൻറെ നേതൃത്വത്തിൽ നാനൂറോളം പേർ ഉൾപ്പെട്ട ഒരു വലിയ പര്യവേഷണ സംഘത്തിന്റെ ഭാഗമാകാൻ നോർഗെയ്ക്ക് സാധിച്ചു.പര്യവേക്ഷണ യാത്രാവേളയിൽ ഒരു വേള തെന്നി വീഴാൻ പോയ എഡ്മണ്ട് ഹിലറിയെ വീഴ്ചയിൽ നിന്നും കൈപിടിച്ച് രക്ഷിക്കാൻ ടെൻസിങ്ങിന് സാധിച്ചു.രണ്ട് ഹൃദയങ്ങൾ തമ്മിൽ അടുത്തു.സംഘത്തിലെ ടോം ബർഡില്ലനും ചാൾസ് ഇവാൻസും ചേർന്ന്  ദൗത്യം ആരംഭിച്ചു .ഇവാൻസിന്റെ ഓക്സിജൻ കിറ്റിലെ പ്രശ്നങ്ങൾ മൂലം 8748 മീറ്റർ ഉയരത്തിൽ വെച്ച്, അതും കൊടുമുടിക്ക് ഏതാനും മീറ്റർ അകലെ വെച്ച് ദൗത്യമുപേക്ഷിച്ച് അവർ തിരികെയിറങ്ങി. തുടർന്ന് ടെൻസിങ്ങും ഹിലറിയും ദൗത്യം ആരംഭിച്ചു.1953 മെയ് 29 രാവിലെ 11.30 ന് മനുഷ്യന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടങ്ങി. പതിനഞ്ച് മിനിട്ട് അവർ എവറസ്റ്റിന് മുകളിൽ ചിലവഴിച്ചു.ഹിലറി തന്റെ ക്യാമറയിൽ നോർഗെ കൊടുമുടിക്ക് മുകളിൽ മഞ്ഞ് കോടാലി പിടിച്ച് നിൽക്കുന്ന പ്രശസ്തമായ ചിത്രം പകർത്തി. നോർഗെയ്ക്ക് ക്യാമറ കൈകാര്യം ചെയ്യാനറിയാത്തതിനാലോ മറ്റോ ഹിലറിയുടെ ചിത്രം ലഭിച്ചില്ല. നോർഗെ തന്റെ വിശ്വാസ പ്രകാരം ചോമോലുങ്മയ്ക്ക് ഭക്ഷണം സമർപ്പിച്ചു.സന്തോഷസൂചകമായി അവർ അവിടെ വെച്ച് ഒരു മിന്റ് കേക്ക് ഭക്ഷിച്ചു. സ്വപ്നപൂർത്തീകരണത്തിന് ശേഷം അവർ മെല്ലെ തിരിച്ചിറങ്ങി. സംഘത്തിലെ ജോർജ്ജ് ലോവിനെയാണ് അവർ ആദ്യം കണ്ടത്. ഹിലറി ലോവിനോട് പറഞ്ഞു "Well George, we knocked the bastard off". തിരിച്ചെത്തിയ ഇരുവരോടും ആദ്യം ചോദിച്ച ചോദ്യം ആരാണ് ആദ്യം കീഴടക്കിയത് എന്നായിരുന്നു. രണ്ട് പേരും ഒരുമിച്ച് എന്ന് മറുപടി. ചോദിച്ചവർക്ക് തൃപ്തി വന്നില്ല. അവരെ തൃപതിപ്പെടുത്താൻ ടീം ലീഡറായ കേണൽ ഹണ്ട് പറഞ്ഞു"They reached it together,as a team". നോർഗെ തന്റെ മാൻ ഓഫ് എവറസ്റ്റ് (ടൈഗർ ഓഫ് ദ് സ്നോ) എന്ന ആത്മകഥയിൽ ഹിലറിയാണ് ആദ്യം കയറിയതെന്ന് പറയുന്നുവെങ്കിലും രണ്ട് പേരും പരസ്പരബഹുമാനം കാത്ത് സൂക്ഷിച്ച് നല്ല സുഹൃത്തുക്കളായി അവസാനം വരെയും തുടർന്നു.തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യം നടന്ന മെയ് 29 നെ തന്റെ ജന്മദിനമായി ആഘോഷിക്കാൻ നോർഗെ തീരുമാനിച്ചു.അങ്ങിനെ എവറസ്റ്റ് ആരോഹണ ദിനം നോർഗെയുടെ ജന്മദിനവുമായി. ഹിലറിക്കും ജോൺ ഹണ്ടിനും പ്രഭു പദവി ലഭിച്ചു. എന്നാൽ ചില രാഷട്രീയ ഇടപെടലുകൾ കാരണം നോർഗെയ്ക്ക് ഹോണററി പദവി മാത്രം ലഭിച്ചു. പല പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.22 വർഷം ഹിമാലയൻ മൗണ്ട നീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫീൽഡ് ഡയറക്ടറായിരുന്ന നോർഗെയുടെ പേരിൽ നേപ്പാളിൽ ഒരു കൊടുമുടിയും വിമാനത്താവളവുമുണ്ട്. ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ സ്വാധീനിച്ച  നൂറ് വ്യക്തികളിലൊരാളായി തെരഞ്ഞെടുത്ത ടെൻസിങ് നോർഗെയുടെ പേര് 2015ൽ നാസ പ്ലൂട്ടോയിലെ ഒരു മഞ്ഞ് മലയ്ക്ക് നൽകി ആദരിച്ചു.പരാജയങ്ങളേറെ ഏറ്റുവാങ്ങിയ നോർഗെ തന്റെ ആത്മ കഥയിൽ കുറിച്ചു.."പർവ്വതാരോഹകരുടെ ചുമട്ട് തൊഴിലാളിയായിരുന്ന ഞാൻ കോട്ടും മെഡലുകളുമണിഞ്ഞ് വിമാനത്തിൽ സഞ്ചരിക്കുന്നത് യാദൃച്ഛികതയാവാം". എങ്കിലും അതിന് പിന്നിൽ തോൽക്കാൻ മനസില്ലാത്ത ഒരു മനുഷ്യന്റെ നിശ്ചയ ദാർഡ്യമുണ്ട്. 1953 ലെ വലിയ പര്യവേക്ഷണ സംഘത്തിലെ യാത്രയിൽ ചില കശപിശകൾ ഉണ്ടാവുക സ്വാഭാവികമായിരുന്നു. ഈ സമയത്ത് അദ്ദേഹം പറഞ്ഞു ..തീരെച്ചെറിയ കാര്യങ്ങളെച്ചൊല്ലി നമുക്ക് വഴക്കടിക്കാതിരിക്കാം.നമുക്കൊരു പർവതം കീഴടക്കാനുണ്ട് .ചിന്ത അതിലേക്ക് കേന്ദ്രീകരിക്കാൻ നമുക്ക് സാധിക്കണം. നമുക്ക് മുന്നിലുള്ള ലക്ഷ്യത്തെ കുറിച്ച് മാത്രം നമുക്ക് ചിന്തിക്കാം.കൊടുമുടി കയറാനൊരുങ്ങുന്നവർ ചെറു കുന്നുകളെക്കുറിച്ചാലോചിക്കരുത്. വലിയ കാര്യങ്ങൾ ചെയ്യണമെന്നാഗ്രഹിക്കുന്നവർക്ക് അതിനനുസരിച്ചുള്ള വലിയ മനസ്സും വേണം". ആറ് തവണ പരാജയപ്പെട്ടിട്ടും ഒരിക്കലെങ്കിലും വിജയം തന്റെ കൂടെയുണ്ടാവും എന്ന നിശ്ചയദാർഡ്യവുമായി മുന്നോട്ട് പോയ ടെൻസിങ്ങ് നോർഗെ യുടെ ജീവിതം ഏത് പ്രതിസന്ധിയും മറികടക്കാനും ലക്ഷ്യത്തിലേക്ക് കൃത്യമായി മുന്നേറാനും നിശ്ചയദാർഡ്യവും അത് സ്വന്തമാക്കാനുള്ള മനസുമുള്ള ആർക്കും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കൊടുമുടിയല്ല തണ്ടേണ്ടത് അതിനേക്കാളേറെ മറികടക്കേണ്ടത് അസ്ഥിരമായ നമ്മുടെ മനസിനേയാണ്..
       
        jitheshmaniyat@gmail.com


സോൾഫെറീനോ സൃഷ്ടിച്ച സംഘടനയും പാപ്പരായ സ്ഥാപകനും

        മെയ് 8.. ലോക റെഡ് ക്രോസ് റെഡ്ക്രസന്റ് ദിനം. സംഘടനയ്ക്ക് വിത്ത് പാകിയ മനുഷ്യ സ്നേഹിയുടെ ജന്മദിനം.1828 മെയ് 8നാണ്, ലോകത്തിന്റെ വേദന തന്റെത് കൂടിയാണ് എന്ന ബോധത്തോടെ പ്രവർത്തിച്ച, ആദ്യത്തെ സമാധാന നൊബേൽ സമ്മാന ജേതാക്കളിലൊരാളായ, സമ്പന്നതയിൽ നിന്ന് ദാരിദ്യത്തിലേക്ക് എടുത്തെറിയപ്പെട്ട ജീൻ ഹെൻറി ഡ്യുനന്റ് സ്വിറ്റ്സർലാൻറിലെ ജനീവയിൽ ജനിച്ചത്.സമ്പന്ന കുടുംബത്തിൽ ജനിച്ച ഡ്യുനന്റ് സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കും മുമ്പേ ജനീവയിലെ ഒരു ബാങ്കിൽ അപ്രൻറിസ് ആയി ജോലിയിൽ കയറി. തുടർന്ന് അൾജീരിയയിൽ ഒരു ഗോതമ്പ് മിൽ ആരംഭിക്കാൻ ശ്രമിച്ചു.പ്രശ്നങ്ങൾ ഉണ്ടായി. ഫ്രഞ്ച് അധീന പ്രദേശമായ അൾജീരിയയിലെ പ്രശ്ന പരിഹാരത്തിനായി ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ മൂന്നാമനെ കാണാനായി ഡ്യുനന്റ് ശ്രമിച്ചു.ആ സമയത്ത് നെപ്പോളിയൻ മൂന്നിന്റെ ഫ്രഞ്ച് സൈന്യവും വിക്ടർ ഇമ്മാനുവൽ രണ്ടാമന്റെ സാർഡീനിയൻ സേനയും ചേർന്ന് ഫ്രാൻസ് ജോസഫ് ഒന്നിന്റെ ആസ്ട്രിയൻ സേനയ്ക്കെതിരായ സോൾഫെറിനോ യുദ്ധം നടക്കുകയായിരുന്നു. ഡ്യുനന്റ് ആ യുദ്ധത്തിന്റെ ദൃക്സാക്ഷിയായി. ഒറ്റ ദിനം കൊണ്ട് നാൽപ്പതിനായിരം പേർ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത യുദ്ധം. രണ്ടു ഭാഗത്തും വൈദ്യസംഘം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട ഡ്യുനന്റ് ചില സന്നദ്ധസേവകരെ സംഘടിപ്പിച്ചുകൊണ്ട് പരിക്കേറ്റവർക്ക് വെള്ളം, ഭക്ഷണം, പരിക്ക് സുഖപ്പെടുത്തൽ, പരിക്കേറ്റവരുടെ വീട്ടിലേക്കുള്ള കത്തയക്കൽ തുടങ്ങിയ സേവനങ്ങളിൽ മുഴുകി . ജനീവയിൽ തിരിച്ചെത്തിയ ഡ്യുനന്റ് 1862 ൽ യുദ്ധമുഖത്ത് തനിക്കുണ്ടായ അനുഭവങ്ങൾ A memory of solferino എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി. ഈ പുസ്തകത്തിൽ അദ്ദേഹം ചില ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുകയും യുദ്ധകാലത്തും സമാധാന കാലത്തും സേവന സന്നദ്ധരായ ആൾക്കാരുടെ ഒരു സന്നദ്ധ സംഘടന രൂപീകരിക്കുക എന്നആശയം മുന്നോട്ട് വെക്കുകയും ചെയ്തു . പ്രസ്തുത പുസ്തകത്തിൽ ക്രിമിയൻ യുദ്ധമുഖത്ത് ഫ്ലോറന്സ് നൈറ്റിംഗേൽ ചെയ്ത കാര്യങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ആ വിളക്കേന്തിയ വനിത പോലും ഡ്യുനന്റ് മുന്നോട്ടുവെച്ച ലോക സംഘടന എന്ന ആശയം , നടപ്പിലാകുന്ന കാര്യമല്ല എന്നാണ് അഭിപ്രായപ്പെട്ടത്. പിന്മാറാൻ ഡ്യുനന്റ് തയ്യാറായിരുന്നില്ല. തൻറെ സ്വകാര്യ ആശയങ്ങളെ  ഒരു ലോക സംഘടന എന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1863  ഫെബ്രുവരി 17    ന് ഹെൻറി ഡ്യുനന്റ് ജനീവയിൽ വച്ച് ഗുസ്താവ് മൊയിനിയർ, ഹെൻറി ഡ്യുഫോർ, ലൂയി അപ്പിയ,തിയഡോർ മൗനോയർ എന്നിവരോടൊപ്പം ചേർന്ന് റെഡ്ക്രോസിന്റെ ആദ്യ യോഗം നടത്തി.ഡ്യുനാന്റ് തുടക്കംകുറിച്ച രാജ്യാന്തര റെഡ്ക്രോസ് സൊസൈറ്റി ഇന്ന് 190 രാഷ്ട്രങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമായി പ്രവർത്തിക്കുന്നു. റെഡ് ക്രോസ് സൊസൈറ്റിക്കുള്ള അംഗീകാരമായി മൂന്നു തവണ (1917, 1944, 1963) സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. പക്ഷെ സ്വകാര്യ ജീവിതത്തിൽ പരാജയങ്ങൾ അദ്ദേഹത്തെ തേടി വരികയായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായതിനെത്തുടർന്ന് 1867 ൽ കോടതി അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചു.ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് ഏകദേശം ഒരു മില്യൺ സ്വിസ് ഫ്രാങ്കിന്റെ കടം ഉണ്ടായിരുന്നു.ഇതിനെ തുടർന്ന് റെഡ് ക്രോസ് സെക്രട്ടറി സ്ഥാനം രാജി വച്ചു കൊണ്ട് ഒരു കത്ത് അദ്ദേഹം നൽകി.1867 സെപ്തംബർ 8 ന് അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും സെകട്ടറി സ്ഥാനത്ത് നിന്നും അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. പിന്നീട് ജനീവ വിട്ട് പാരീസിലേക്ക്  എത്തിയ ഡ്യുനൻറിനെ കാത്തിരുന്നത് ഏകാന്തതയും ദാരിദ്യവുമായിരുന്നു. പാരീസിൽ പൊതു ഇടങ്ങളിലെ ബഞ്ചുകളിൽ അദ്ദേഹത്തിന് രാവുകൾ തള്ളി നീക്കേണ്ടി വന്നു. പൊതു മണ്ഡലങ്ങളിൽ നിന്നും അപ്രത്യക്ഷനായ അദ്ദേഹം സ്വിറ്റ്സർലാൻറിലെ ഹെയ്ഡൻ ഗ്രാമത്തിലെ ഒരു സത്രത്തിലെ റൂം നമ്പർ 12 ൽ ആരോരുമറിയാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിതം തള്ളിനീക്കവേ 1895 ൽ ഒരു പത്രപ്രവർത്തകനായ ജോർജ്ജ് ബോംബർഗറിന്റെ കണ്ണിൽപ്പെട്ടതോടെ വീണ്ടും ലോക ശ്രദ്ധയിലേക്കെത്തി. ചില ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ എത്തി. ഇതിന്റെയൊക്കെ വെളിച്ചത്തിൽ നൊബേൽ കമ്മറ്റിയുടെ മുന്നിൽ ഇക്കാര്യം എത്തുകയും 1901 ൽ ആദ്യ സമാധാന നൊബേൽ സമ്മാനം ആതുര ശുശ്രൂഷ മേഖലയിൽ പുതിയ മുഖം  നൽകിയ ഹെൻറി ഡ്യുനൻറിന് ഫ്രെഡറിക് പാസിയോടൊപ്പം നൽകുകയും ചെയ്തു. 1910 ൽ ഒക്ടോബർ 30 ന് തന്റെ ആശയത്തെ വളർത്തി വലുതാക്കി എല്ലാ രാജ്യങ്ങളിലേക്കും സമാധാനത്തിന്റെ സന്നദ്ധ സേവകരെ എത്തിച്ച മഹാനായ ആ മനുഷ്യ സ്നേഹി ഹെയ്ഡനിലെ അഭയകേന്ദ്രത്തിലെ ഒറ്റമുറിയിലെ പതിനെട്ട് വർഷത്തെ ഏകാന്ത വാസത്തിന് ശേഷം യുദ്ധമില്ലാത്ത , സമാധാനം മാത്രം നിറഞ്ഞ ലോകത്തിലേക്ക് യാത്രയായി. ലോകത്തെ ഒരു കുടക്കീഴിലാക്കിയ ആ മഹാരഥന് വേണ്ടി പ്രത്യേക മരണാനന്തര ചടങ്ങുകൾ നടന്നില്ല, വിലാപയാത്രകൾ ഉണ്ടായില്ല,അനുശോചന യോഗങ്ങൾ നടന്നില്ല.Rene Sonderegger പ്രസിദ്ധീകരിച്ച  ഡ്യുനൻറിന്റെ കത്തുകളിലൊന്നിൽ അദ്ദേഹം പറഞ്ഞു" ഒരു പട്ടിയുടെ ശവസംസ്കാരമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ". മരണശേഷവും അദ്ദേഹം ലോകത്തെ തോൽപ്പിച്ചു. സമ്മാനങ്ങളിൽ നിന്നും ലഭിച്ച തുക അദ്ദേഹം ചെലവാക്കിയില്ല. ഒസ്യത്ത് പ്രകാരം ഒരു ഭാഗം അവസാനകാലം തന്നെ ശുശ്രൂഷിച്ച അഭയകേന്ദ്രത്തിനും ഇനിയും അവിടെ വരാൻ സാധ്യതയുള്ള ദരിദ്രരായവർക്ക് കടക്കാനുള്ള സൗകര്യമൊരുക്കാനും നോർവെയിലേയും സ്വിറ്റ്സർലന്റിലേയും ചില ജനോപകാര സംഘടനകൾക്കും നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. ചിലർ അങ്ങിനെയാണ് മരിച്ചാലും അവർ നമ്മെ നന്മ ചെയ്ത് തോൽപ്പിച്ച് കൊണ്ടേയിരിക്കും. ഓരോ വർഷവും വരുന്ന റെഡ് ക്രോസ് ദിനത്തിൽ മാത്രം ഓർക്കേണ്ട പേരല്ല ഹെൻറി ഡ്യുനൻറി ൻറേത്. മനുഷ്യത്വത്തിന്റെ, സമാധാനത്തിന്റെ വിളക്കായ് ആ പേര് എന്നും ജ്വലിച്ച് നിൽക്കും.
        
        jitheshmaniyat@gmail.com

പ്രണയവും നോവലും താണ്ടിയ ദരിദ്രനായ ദാർശനികൻ

      മെയ് അഞ്ച് . 1818 ൽ ഇതേ ദിന ത്തിലാണ് ലോകത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ ,പട്ടിണിപ്പാവങ്ങളുടെ ജീവിതത്തിൽ പുതിയ പുലരി സുഷ്ടിക്കാൻ സ്വപനം കണ്ട അതിനെ പ്രവർത്തി പഥത്തിലെത്തിക്കാൻ ശ്രമിച്ച , ലോകം ഇന്നേ വരെ കണ്ട ഏറ്റവും  മികച്ച തത്വ ചിന്ത കരിലൊരാളായ കാൾ മാർക്സ് ജനിച്ചത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ, സർവ്വ രാജ്യത്തൊഴിലാളികളോട് സംഘടിക്കുവാൻ ആഹ്വാനം ചെയ്ത് ഭരണ വർഗ്ഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടിയ , 1999ൽ ബിബിസി നടത്തിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചിന്തകനായി ലോകം തെരഞ്ഞെടുത്ത കാൾ മാർക്സ്. സ്കൂളിൽ പഠിക്കുമ്പോൾ ഒരു സാധാരണ വിദ്യാർത്ഥിയായി ഒരു കൗമാരക്കാരന്റെ എല്ലാ ചാപല്യങ്ങളും ഉണ്ടായിരുന്ന മാർക്സ് ദുർബലമായ നെഞ്ച് എന്ന കാരണത്താൽ ശാരീരിക സ്ഥിതി മോശമായതിനാലാണ് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. പ്രണയം ഒരു വികാരമായി മാർക്സിൽ കുടിയേറിയിരുന്നു. മാർക്സിന്റെ ജീവിതത്തിൽ നിർണായക പങ്കാണ് ഭാര്യയായ ജെന്നിഫാൻ വെസ്റ്റ് ഫാളൻ വഹിച്ചത്.രണ്ട് സാമ്പത്തിക നിലവാരമുള്ള, വ്യത്യസ്ത സമുദായത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങൾ അത്ര സാധാരണമല്ലാത്ത പ്രഷ്യൻ സമൂഹത്തിൽ ഏറെ എതിർപ്പിനെ നേരിട്ടാണ് മാർക്സ് തന്നേക്കാൾ നാല് വയസ് കൂടുതലുള്ള ജന്നിയെ സ്വന്തമാക്കിയത്. എഴുത്തിനെ ഏറെ സ്നേഹിച്ച മാർക്സിന് തന്റെ ജീവിതകാലത്ത് അതിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചില്ല. പ്രണയ ഗീതങ്ങൾ രചിച്ച, ചെറു നാടകവും സ്കോർപിയൻ ആൻറ് ഫെലിക്സ് എന്ന ഹ്രസ്വ നോവലും രചിച്ച കാൾ മാർക്സിന്റെ ജീവിതം ദാരിദ്യം നിറഞ്ഞതായിരുന്നു. ദരിദ്രമായ ജീവിത സാഹചര്യം മക്കളുടെ മരണത്തിനും സമ്പന്ന പ്രഭു കുടുംബത്തിൽ ജനിച്ച ഭാര്യയുടെ പട്ടിണിയും ഇടയായിട്ടും തന്റെ തത്വചിന്തകളിൽ നിന്നും കടുകിടാ വ്യതിചലിക്കാനോ മുതലാളിത്ത വ്യവസ്ഥിതിയോട് വിട്ട് വീഴ്ച ചെയ്യാനോ മാർക്സ് സന്നദ്ധനായില്ല. മാർക്സിനെ ലോകം അറിയുന്ന തത്വചിന്തകനാക്കിയതിൽ സുഹൃത്തായ ഏംഗൽസിലുള്ള പങ്ക് വളരെ വലുതാണ്. സാമ്പത്തികമായും ഏംഗൽസ് മാർക്സ് കുടുംബത്തെ സഹായിച്ചിരുന്നു. ഒരിക്കൽ ഏംഗൽസിനെഴുതിയ കത്തിൽ തന്റെ അമ്മ പറഞ്ഞ വാക്കുകൾ ഇങ്ങിനെ കുറിക്കുന്നു..." മൂലധനത്തെ കുറിച്ച് ഒരു പാട് എഴുതിയ നേരം കൊണ്ട് അത് ഉണ്ടാക്കാനുള്ള ബുദ്ധി എന്റെ മകനുണ്ടായിരുന്നെങ്കിൽ". അതെ ലോകം കണ്ട ഏറ്റവും വലിയ ദാർശനികൻ പണം കൊണ്ട് സമ്പന്നനായിരുന്നില്ല.തന്റെ ദർശനങ്ങളെ പണയം വച്ച് സമ്പന്നനാകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. അദ്ദേഹം അതിന് തുനിഞ്ഞില്ല. രാജ്യമില്ലാത്തവനായിരുന്നു മാർക്സ്. പ്രഷ്യയിൽ നിന്ന് പുറത്താക്കപ്പെട്ട് ഫ്രാൻസിലും ബൽജിയത്തിലും പിന്നീട് വീണ്ടും പ്രഷ്യയിലും തുടർന്ന് ഇംഗ്ലണ്ടിലുമെത്തിയ ആ മഹാപ്രതിഭ ഭാര്യയുടെ മരണശേഷം രോഗാതുരനാവുകയും 1883 മാർച്ച് 14 ന് ലോകത്തോട് വിട പറയുകയും ചെയ്തു. ജ്ഞാനപീ0 ജേതാവ് ഒ എൻ വി കുറുപ്പ് എഴുതിയത് പോലെ" ശവകുടീരത്തിൽ നീ ഉറങ്ങുമ്പോഴും ,ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു" ലോകം മാർക്സിനെ വായിച്ച് കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ദർശനങ്ങളെ വ്യാഖ്യാനിച്ച് കൊണ്ടേയിരിക്കുന്നു. ഫ്രഞ്ച്  ചിന്തകനായ റെയ്മണ്ട് ആറോൺ ഒരിക്കൽ ഇങ്ങിനെ പറഞ്ഞു" Karl Marx's work can be explained in five minutes, five hours, in five years or in a half century”.
     
      jitheshmaniyat@gmail.com

Friday, June 12, 2020

നഷ്ടപ്പെട്ട കയ്യെഴുത്തുപ്രതിയും  മോഷണം പോയ നൊബേൽ മെഡലും.
മെയ് 7.  ഭാരതീയ സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നിറുകയിൽ എത്തിച്ച, ഗുരുദേവ്, കവി ഗുരു ,വിശ്വകവി,എന്നിങ്ങനെയൊക്കെ അറിയപ്പെട്ട, ഇന്ത്യൻ സാഹിത്യ രംഗത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന മഹാ പ്രതിഭയായ രവീന്ദ്രനാഥാ ടാഗോർ , ബ്രഹ്മസമാജത്തിന്റെ സ്ഥാപകരിലൊരാളായ ദേവേന്ദ്രനാഥ ടാഗോറിന്റെയും ശാരദാ ദേവിയുടെയും 13 മക്കളിൽ ഇളയവനായി 1861 ൽ ഇതേ ദിവസമാണ് കൊൽക്കത്തയിലെ ജറാസങ്കോ ഭവനത്തിൽ ജനിച്ചത്.കവിത രക്തത്തിലലിഞ്ഞു ചേർന്ന ടാഗോർ തന്റെ എട്ടാം വയസ്സിൽ ആണ് ആദ്യത്തെ കവിത എഴുതുന്നത്. പതിനാറാം വയസ്സിൽ ബാനുസിംഹ എന്ന തൂലികാനാമത്തിൽ ബാനു സിംഹ താക്കുറർ പദാബലി എന്ന ആദ്യ കവിതാസമാഹാരം പുറത്തിറക്കി.കവി, സംഗീതജ്ഞൻ, ചിത്രകാരൻ, തത്വചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, നോവലിസ്റ്റ് ,നാടകകൃത്ത് ,കഥാകൃത്ത് തുടങ്ങി ടാഗോർ  കൈവെക്കാത്ത മേഖലകൾ ചുരുക്കമാണ്.വാല്മീകി പ്രതിഭ എന്ന നാടകം രചിച്ച് അതിൽ അഭിനയിച്ച ടാഗോർ , നതി ർ പൂജ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.2230 ലധികം ഗാനങ്ങൾ രചിച്ച ടാഗോറിന്റെ പേരിൽ രവീന്ദ്രസംഗീതം എന്ന സംഗീത ശാഖ തന്നെ രൂപം കൊണ്ടിട്ടുണ്ട്. 1889 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ രവീന്ദ്രനാഥ ടാഗോർ 90 ലധികം പരസ്യചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. ഇതിൽതന്നെ നെയ്യ്, സൗന്ദര്യവർധക വസ്തുക്കൾ ,മധുരപലഹാരങ്ങൾ ,ഹാർമോണിയം ,തുടങ്ങിയവയുടെ പരസ്യങ്ങളും ഉണ്ടായിരുന്നു. 1912 ലാണ് രണ്ടാം തവണ ടാഗോർ ലണ്ടനിലേക്ക് പോയത് തന്റെ പുത്രനായ രതീന്ദ്രനാഥിനോടും  മരുമകളോടും  ത്രിപുര രാജകുടുംബാംഗമായ സൗമേന്ദ്രദേബ് ബർമനോടും ഒന്നിച്ചായിരുന്നു. ടാഗോർ തന്നെ ഇംഗ്ലീഷിലേക്ക് തർജ്ജമ നിർവഹിച്ച
ഗീതാഞ്ജലിയുടെ കയ്യെഴുത്തുപ്രതി ചിത്രകാരനും കലാ നിരൂപകനുമായ വില്യം റോത്തൻസ്റ്റീനെ കാണിക്കുകയും അത് വഴി വില്യം ബട്ലർ യീറ്റ്സിനെ കൊണ്ട് അവതാരിക എഴുതിക്കുക എന്നതുമായിരുന്നു യാത്രാ ലക്ഷ്യം.എന്നാൽ ലണ്ടനിലെത്തി റോത്തൻസ്റ്റീനിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ഗീതാജ്ഞലിയുടെ കൈയ്യെഴുത്തുപ്രതി സൂക്ഷിച്ച ചെറിയ സഞ്ചി നഷ്ടപ്പെട്ട കാര്യം മഹാകവി അറിഞ്ഞത്. പരിഭ്രാന്തനായ അദ്ദേഹം മകനെ അത് അന്വേഷിക്കാനായി പറഞ്ഞയച്ചു.ഭാഗ്യവശാൽ ബേക്കർ സ്ട്രീറ്റ് സ്റ്റേഷനിലെ നഷ്ടപ്പെട്ട സാധനങ്ങൾ സൂക്ഷിക്കുന്ന ഓഫീസിൽ നിന്നും കയ്യെഴുത്തുപ്രതി അടങ്ങിയ സഞ്ചി തിരികെ ലഭിച്ചു. തൊട്ടടുത്ത ദിവസം തന്നെ വില്യം റോത്തൻ സ്റ്റീനെകാണുകയും അതുവഴി വില്യം ബട്ലർ യീറ്റ്സിനെ കൊണ്ട് അവതാരിക എഴുതിക്കുകയും ചെയ്തു. 1912 നവംബറിൽ 103 കവിതകളുടെ സമാഹാരം ആയി ലണ്ടൻ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലി പ്രസിദ്ധീകരിച്ചു .തുടർന്ന് 1913 ൽ പ്രസിദ്ധീകരണം മാക് മില്ലൻ ഏറ്റെടുത്തു. തോമസ് എസ് മൂർ ടാഗോറിൻറെ പേര് നൊബേൽ സാഹിത്യ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തു. 1913  നവംബർ 13 നാണ് നൊബേൽ പുരസ്കാര കമ്മിറ്റി ആ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനം രവീന്ദ്രനാഥടാഗോറിനാണ് എന്ന കാര്യം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. നവംബർ 14നാണ് ഇക്കാര്യം കൊൽക്കത്തയിലായിരുന്ന മഹാകവി ടെലഗ്രാം മുഖേന അറിയുന്നത്.അങ്ങിനെ 1913 ൽ ഗീതാഞ്ജലിയിലൂടെ യൂറോപ്യനല്ലാത്ത ഒരു വ്യക്തിക്ക് ആദ്യമായി സാഹിത്യ നൊബേൽ സമ്മാനം ലഭിക്കുകയും ,സാഹിത്യ നൊബേൽ സമ്മാനം നേടുന്ന ആദ്യത്തെ ഏഷ്യക്കാരൻ ആയി ടാഗോർ മാറുകയും ചെയ്തു. നൊബേൽ പുരസ്കാര കമ്മറ്റി ഇങ്ങിനെ കുറിച്ചു " because of his profoundly sensitive, fresh and beautiful verse, by which, with consummate skill, he has made his poetic thought, expressed in his own English words, a part of the literature of the West." ഡിസംബർ പത്തിന് സ്റ്റോക്ക് ഹോമിൽ വെച്ച് സമ്മാനം നേരിട്ട് സ്വീകരിക്കാൻ കവിക്ക് സാധിച്ചില്ല. ബ്രിട്ടീഷ് അംബാസഡറായിരുന്ന ൈക്ലവ് ഏറ്റു വാങ്ങിയ പുരസ്കാരം 1914 ജനുവരി ഒമ്പതിന് ബംഗാൾ ഗവർണർ കാർ മൈക്കേൽ പ്രഭു ടാഗോറിന് കൈമാറി. വർഷങ്ങൾക്ക് ശേഷം 1921 മെയ് 26നാണ് ടാഗോർ നൊബേൽ ലക്ചർ നടത്തിയത് എന്നതും ചരിത്രം. 1915 ൽ ബ്രിട്ടീഷ് സർക്കാർ ടാഗോറിനെ പ്രഭു സ്ഥാനം നൽകി ആദരിച്ചു.എങ്കിലും ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് അദ്ദേഹം പ്രഭു പദവി ഉപേക്ഷിച്ചു.സാഹിത്യ സംഗീത ലോകത്ത് വ്യാപാരിക്കും പോഴും ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിക്കാനും ടാഗോർ സമയം കണ്ടെത്തി. മൂന്ന് രാജ്യങ്ങളുടെ ദേശീയ ഗാനത്തിൽ അദ്ദേഹത്തിന് പങ്കുവഹിക്കാൻ സാധിച്ചു. ഇന്ത്യൻ ദേശീയ ഗാനമായ ജനഗണമന രചിച്ച ടാഗോർ , 1905-ലെ ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട പ്രതിഷേധസൂചകമായി രചിച്ച അമർ സോനാർ ബംഗ്ലാ 1971 ബംഗ്ലാദേശിന് ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു.രവീന്ദ്രനാഥടാഗോറിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അദ്ദേഹത്തിൻറെ ശിഷ്യനായ ആനന്ദ് സമരക്കൂനാണ് ശ്രീലങ്കയുടെ ദേശീയ ഗാനമായ ശ്രീലങ്ക മാതാ രചിച്ചത്.സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനായ അമര്ത്യാസെന്നിന് ആ പേര് നൽകിയതിന് പിന്നിലും ടാഗോറിന്റെ പങ്കുണ്ട്.5 വൻകരകളിലായി 30ലേറെ രാജ്യങ്ങൾ സഞ്ചരിച്ച  ആ മഹാ പ്രതിഭാശാലി 1941 ഓഗസ്റ്റ് 7-ന് ഈ ലോകത്തോട് വിട വാങ്ങി. കുടുംബത്തിലെ മരണപരമ്പരകളും മകളുടെ ദുരന്തദാമ്പത്യജീവിതവും വിഷാദത്തിലേക്ക് വലിച്ചെറിഞ്ഞ ടാഗോറിനെ ശക്തമായി നിലനിർത്താൻ സഹായിച്ചത് കലയും സാഹിത്യവും തന്നെയായിരുന്നു. 2014 ടാഗോറും അദ്ദേഹത്തിൻറെ നൊബേൽ സമ്മാനവും വീണ്ടും വാർത്തകളിൽ ഇടം കണ്ടെത്തി എത്തി. വിശ്വഭാരതി യിൽ സൂക്ഷിച്ച ടാഗോറിന്റെ നൊബേൽ മെഡലുകൾ അവിടെ നിന്നും മോഷണം പോയി. അത് കണ്ടെത്താൻ സാധിക്കാത്തതിനാൽ സ്വീഡിഷ് അക്കാദമി മെഡലിന്റെ രണ്ട് പതിപ്പുകൾ വിശ്വഭാരതിക്ക് നൽകി.നഷ്ടപ്പെട്ട കയ്യെഴുത്തുപ്രതി  കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും നഷ്ടപ്പെട്ട നൊബേൽ മെഡലുകൾ കണ്ടെത്താൻ നമുക്ക് ഇന്നും സാധിച്ചിട്ടില്ല.
jitheshmaniyat@gmail.com

നൊബേൽ കമ്മറ്റിക്ക് താൽപര്യമില്ലാതിരുന്ന സ്വപ്ന വ്യാഖ്യാതാവ്
       മെയ് 6.. സ്വപ്നങ്ങൾ അബോധ മനസ്സിലേക്കുള്ള രാജപാതയാണ് എന്ന് സിദ്ധാന്തിച്ച, അന്ധവിശ്വാസത്തിന്റെ കെട്ടുപാടുകളിൽ കിടന്ന മനശാസ്ത്രത്തെ അതിൽ നിന്ന് മോചിപ്പിച്ച് ഒരു ശാസത്ര ശാഖയായി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച , മാനസികാപഗ്രഥനത്തെ മറ്റൊരു തലത്തിലേക്ക് വളർത്തിയ ലോക പ്രശസ്ത മനശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡ് പഴയ ചെക്കോസ്ലോവാക്യയിലെ മൊറാവിയയിൽ ഫ്രേയ്ബർഗിൽ 1856 ൽ ജനിച്ചത് ഇതേ ദിവസത്തിലാണ്.പഠനത്തിന് ശേഷം 1885-1886 കാലഘട്ടത്തിൽ പാരീസിലെ ഴാങ്ങ് മാർട്ടിൻ ഷാർക്കെയുടെ കീഴിലെ പഠനം സിരാരോഗങ്ങളും മനസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതലറിയാൻ ഫ്രോയ്ഡിനെ സഹായിച്ചു. ഫ്രോയ്ഡിനെ ഏറെ സ്വാധീനിച്ച ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഫ്രോയ്ഡ് തൻറെ ആദ്യ പുത്രന് മാർട്ടിൻ എന്ന പേര് നൽകി. മനഃശാസ്ത്ര ഗവേഷണത്തിൽ ഏറെ മുന്നോട്ടു പോകാൻ ഫ്രോയ്ഡിന് പിന്നീട് സാധിച്ചു. ഹിസ്റ്റീരിയ രോഗത്തിൻറെ ഉത്ഭവസ്ഥാനം ഗർഭപാത്രത്തിൽ നിന്നാണ് എന്ന അതുവരെ ഉണ്ടായിരുന്ന വിശ്വാസത്തെ ഫ്രോയ്സ് തിരുത്തിയെഴുതി. ഹിസ്റ്റീരിയ എന്ന വാക്കിന്റെ അർത്ഥം തന്നെ ഗർഭപാത്രത്തിന്റെ സഞ്ചാരം എന്നാണ്. 1882 ലാണ് ഫ്രോയ്ഡ് മാർത്ത ബെർണേസിനെ കണ്ടുമുട്ടുന്നത്.നാല് വർഷത്തിനുള്ളിൽ തൊള്ളായിരത്തിലേറെ പ്രണയ കത്തുകൾ ഫ്രോയ്ഡ് എഴുതി. 1896 ലാണ് ആണ് ഫ്രോയ്ഡിനെ ലോകശ്രദ്ധയിലേക്ക് എത്തിച്ച സൈക്കോ അനാലിസിസ് എന്ന പദം അദ്ദേഹം ആദ്യമായി ഉപയോഗിക്കുന്നത്. 1895 കാലഘട്ടത്തിൽ എഴുതാൻ ആരംഭിച്ച ലോകപ്രസിദ്ധമായ ഇൻറർപ്രട്ടേഷൻ ഓഫ് ഡ്രീംസ് എന്ന പുസ്തകം 1899 ൽ പൂർത്തിയാക്കാൻ സാധിച്ചു. ആദ്യ ആറ് വർഷം കൊണ്ട് ഈ പുസ്തകത്തിന്റെ 351 കോപ്പികൾ മാത്രമാണ് വിറ്റുപോയത് . രണ്ടാം പതിപ്പ് പുറത്തിറങ്ങാൻ 10 വർഷം വേണ്ടിവന്നു. വ്യക്തിത്വഘടനയിൽ ഇദ്ദ്,ഈഗോ ,സൂപ്പർ ഈഗോ എന്നീ ഘടകങ്ങളെ വിശദീകരിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ , വ്യക്തിത്വത്തെ കുറിച്ചുള്ള നിഗമനങ്ങളിൽ ഏറ്റവും വിവാദം സൃഷ്ടിച്ചത് മനോ ലൈംഗിക വികാസത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ ആയിരുന്നു.ഈ വികാസ പ്രക്രിയയിൽ അദ്ദേഹം oral, anal, phallic, latency, genital എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. ഈ ഘട്ടങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് ഈഡിപ്പസ് കോംപ്ലക്സ് ,ഇലക്ട്രാ കോംപ്ലക്സ് എന്നിവയെ കുറിച്ച് പറയുന്നത്. ഇരുപത്തിനാലാം വയസ്സിൽ ആരംഭിച്ച പുകവലിശീലം അദ്ദേഹത്തെ ദോഷകരമായി തന്നെ ബാധിച്ചു. ഒരു ചെയിൻസ്മോക്കർ ആയിരുന്ന അദ്ദേഹം ദിനംപ്രതി ഇരുപതിലധികം സിഗരറ്റുകൾ വലിക്കുമായിരുന്നു എന്നാണ് ജീവചരിത്രകാരന്മാർ പറയുന്നത്. അതു കൊണ്ടു തന്നെ 1923 ൽ അദ്ദേഹത്തിന് മൗത്ത് കാൻസർ കണ്ടെത്തിയ ശേഷം 16 വർഷം കൊണ്ട് 33 സർജറിക്ക് അദ്ദേഹത്തിന് വിധേയരാകേണ്ടി വന്നു. തൻറെ പുകവലിശീലം തന്റെ ക്രിയേറ്റിവിറ്റിയും പ്രൊഡക്ടിവിറ്റിയും കൂട്ടും എന്ന് കടുത്ത വിശ്വാസക്കാരൻ ആയിരുന്നു അദ്ദേഹം. ഒരു ജൂത കുടുംബത്തിലാണ് ജനിച്ചതെങ്കിലും  നിരീശ്വരവാദിയായിരുന്ന സിഗ്മണ്ട് ഫ്രോയ്ഡ് നാസികളുടെ കണ്ണിലെ കരടായിരുന്നു.അവർ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ചുട്ടെരിക്കുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്തു.ഇതേക്കുറിച്ച് അദ്ദേഹംപറഞ്ഞു "എന്ത് പുരോഗതിയാണ് നാം കൈവരിച്ചത് -മധ്യകാലഘട്ടത്തിൽ ആയിരുന്നു എങ്കിൽ അവർ എന്നെ ജീവനോടെ ചുട്ടു കൊല്ലുമായിരുന്നു .ഇപ്പോൾ അർ  പുസ്തകങ്ങൾ അഗ്നിക്കിരയാക്കി സംതൃപ്തിയടയുന്നു.". അതിന് ശേഷം പാരീസിലേക്കും തുടർന്ന് ലണ്ടനിലേക്കും പാലായനം ചെയ്യേണ്ടി വന്ന അദ്ദേഹത്തിന്റെ , നാല് സഹോദരിമാർ കോൺസൻട്രേഷൻ ക്യാമ്പിൽ വെച്ച് അന്ത്യശ്വാസം വലിച്ചു .1915 മുതൽ 1938 വരെയുള്ള കാലയളവിൽ 13 തവണ അദ്ദേഹം നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.അതിൽ 12 തവണ വൈദ്യശാസ്ത്രത്തിലും ഒരു തവണ സാഹിത്യത്തിനും ആയിരുന്നു. 1915 ൽ വില്യം എ വൈറ്റ് ആണ് ഇദ്ദേഹത്തെ ആദ്യമായി നൊബേൽ സമ്മാനത്തിന് അതിന് നാമനിർദേശം ചെയ്തത്. ആ വർഷം ആർക്കും നൊബേൽസമ്മാനം നൽകിയില്ല.1917 ൽ നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ അതിൽ പറഞ്ഞത് "വർക്ക് ഓൺ സ്പിരിച്വൽ ലൈഫ് ആൻഡ് ക്ലോസ് ലി റിലേറ്റസ് ഫീൽഡ് " എന്നതിനാണ് ഈ നാമനിർദേശം എന്നാണ്. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം അക്കാലത്ത് എങ്ങനെയാണ് ഫ്രോയ്ഡ് മനസ്സിലാക്കപെട്ടത് എന്ന്.1937  ൽ 14 പേർ അദ്ദേഹത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്തിരുന്നു .എന്നാൽ ആ വർഷവും അദ്ദേഹത്തിന് നോബൽ നൽകിയില്ല.1936 ലെ സാഹിത്യ നോബൽ സമ്മാനത്തിനായി 1915 ലെ സമ്മാനജേതാവായ റൊമൈൻ റോളണ്ട് നാമനിർദേശം ചെയ്തിരുന്നു. നൊബേൽ സെലക്ഷൻ കമ്മിറ്റിക്ക് ഫ്രോയ്ഡ് അത്ര താല്പര്യം ഉള്ള വ്യക്തി ആയിരുന്നില്ല. ഒരു കമ്മറ്റി ഇങ്ങിനെ കുറിച്ചു" Freud's entire  psychoanalytic theory, as its appears to us today is largely based on hypothesis". സിഗ്മണ്ട് ഫ്രോയ്ഡിൻറെ സംഭാവനകളെ ശാസ്ത്രത്തോട് ചേർത്ത് നിർത്താൻ നൊബേൽ കമ്മിറ്റി തയ്യാറായിരുന്നില്ല. 1939 സെപ്റ്റംബർ മാസം തന്റെ സുഹൃത്തും ഡോക്ടറുമായ മാക്സ് ഷൂറിന്റെ കൈപിടിച്ച് മുമ്പ് തനിക്ക് നൽകിയ "അനാവശ്യമായി പീഡിപ്പിക്കില്ല" എന്ന വാഗ്ദാനം നിറവേറ്റാൻ നടത്താൻ ആവശ്യപ്പെട്ടു.അങ്ങിനെ 1939 സെപ്തംബർ 23ന് , താൻ കണ്ടെത്തിയത് ദ്വീപുകൾ മാത്രമാണെന്നും തനിക്ക് പുറകേ വരുന്നവർ വൻകരകൾ തന്നെ കണ്ടെത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ച ആ മഹാപ്രതിഭ തന്റെ ഡോക്ടറുടെ സഹായത്തോടെ ലോകത്തോട് വിടവാങ്ങി.


പ്രണയവും നോവലും താണ്ടിയ ദരിദ്രനായ ദാർശനികൻ
      മെയ് അഞ്ച് . 1818 ൽ ഇതേ ദിന ത്തിലാണ് ലോകത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ ,പട്ടിണിപ്പാവങ്ങളുടെ ജീവിതത്തിൽ പുതിയ പുലരി സുഷ്ടിക്കാൻ സ്വപനം കണ്ട അതിനെ പ്രവർത്തി പഥത്തിലെത്തിക്കാൻ ശ്രമിച്ച , ലോകം ഇന്നേ വരെ കണ്ട ഏറ്റവും  മികച്ച തത്വ ചിന്ത കരിലൊരാളായ കാൾ മാർക്സ് ജനിച്ചത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ, സർവ്വ രാജ്യത്തൊഴിലാളികളോട് സംഘടിക്കുവാൻ ആഹ്വാനം ചെയ്ത് ഭരണ വർഗ്ഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടിയ , 1999ൽ ബിബിസി നടത്തിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചിന്തകനായി ലോകം തെരഞ്ഞെടുത്ത കാൾ മാർക്സ്. സ്കൂളിൽ പഠിക്കുമ്പോൾ ഒരു സാധാരണ വിദ്യാർത്ഥിയായി ഒരു കൗമാരക്കാരന്റെ എല്ലാ ചാപല്യങ്ങളും ഉണ്ടായിരുന്ന മാർക്സ് ദുർബലമായ നെഞ്ച് എന്ന കാരണത്താൽ ശാരീരിക സ്ഥിതി മോശമായതിനാലാണ് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. പ്രണയം ഒരു വികാരമായി മാർക്സിൽ കുടിയേറിയിരുന്നു. മാർക്സിന്റെ ജീവിതത്തിൽ നിർണായക പങ്കാണ് ഭാര്യയായ ജെന്നിഫാൻ വെസ്റ്റ് ഫാളൻ വഹിച്ചത്.രണ്ട് സാമ്പത്തിക നിലവാരമുള്ള, വ്യത്യസ്ത സമുദായത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങൾ അത്ര സാധാരണമല്ലാത്ത പ്രഷ്യൻ സമൂഹത്തിൽ ഏറെ എതിർപ്പിനെ നേരിട്ടാണ് മാർക്സ് തന്നേക്കാൾ നാല് വയസ് കൂടുതലുള്ള ജന്നിയെ സ്വന്തമാക്കിയത്. എഴുത്തിനെ ഏറെ സ്നേഹിച്ച മാർക്സിന് തന്റെ ജീവിതകാലത്ത് അതിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചില്ല. പ്രണയ ഗീതങ്ങൾ രചിച്ച, ചെറു നാടകവും സ്കോർപിയൻ ആൻറ് ഫെലിക്സ് എന്ന ഹ്രസ്വ നോവലും രചിച്ച കാൾ മാർക്സിന്റെ ജീവിതം ദാരിദ്യം നിറഞ്ഞതായിരുന്നു. ദരിദ്രമായ ജീവിത സാഹചര്യം മക്കളുടെ മരണത്തിനും സമ്പന്ന പ്രഭു കുടുംബത്തിൽ ജനിച്ച ഭാര്യയുടെ പട്ടിണിയും ഇടയായിട്ടും തന്റെ തത്വചിന്തകളിൽ നിന്നും കടുകിടാ വ്യതിചലിക്കാനോ മുതലാളിത്ത വ്യവസ്ഥിതിയോട് വിട്ട് വീഴ്ച ചെയ്യാനോ മാർക്സ് സന്നദ്ധനായില്ല. മാർക്സിനെ ലോകം അറിയുന്ന തത്വചിന്തകനാക്കിയതിൽ സുഹൃത്തായ ഏംഗൽസിലുള്ള പങ്ക് വളരെ വലുതാണ്. സാമ്പത്തികമായും ഏംഗൽസ് മാർക്സ് കുടുംബത്തെ സഹായിച്ചിരുന്നു. ഒരിക്കൽ ഏംഗൽസിനെഴുതിയ കത്തിൽ തന്റെ അമ്മ പറഞ്ഞ വാക്കുകൾ ഇങ്ങിനെ കുറിക്കുന്നു..." മൂലധനത്തെ കുറിച്ച് ഒരു പാട് എഴുതിയ നേരം കൊണ്ട് അത് ഉണ്ടാക്കാനുള്ള ബുദ്ധി എന്റെ മകനുണ്ടായിരുന്നെങ്കിൽ". അതെ ലോകം കണ്ട ഏറ്റവും വലിയ ദാർശനികൻ പണം കൊണ്ട് സമ്പന്നനായിരുന്നില്ല.തന്റെ ദർശനങ്ങളെ പണയം വച്ച് സമ്പന്നനാകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. അദ്ദേഹം അതിന് തുനിഞ്ഞില്ല. രാജ്യമില്ലാത്തവനായിരുന്നു മാർക്സ്. പ്രഷ്യയിൽ നിന്ന് പുറത്താക്കപ്പെട്ട് ഫ്രാൻസിലും ബൽജിയത്തിലും പിന്നീട് വീണ്ടും പ്രഷ്യയിലും തുടർന്ന് ഇംഗ്ലണ്ടിലുമെത്തിയ ആ മഹാപ്രതിഭ ഭാര്യയുടെ മരണശേഷം രോഗാതുരനാവുകയും 1883 മാർച്ച് 14 ന് ലോകത്തോട് വിട പറയുകയും ചെയ്തു. ജ്ഞാനപീ0 ജേതാവ് ഒ എൻ വി കുറുപ്പ് എഴുതിയത് പോലെ" ശവകുടീരത്തിൽ നീ ഉറങ്ങുമ്പോഴും ,ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു" ലോകം മാർക്സിനെ വായിച്ച് കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ദർശനങ്ങളെ വ്യാഖ്യാനിച്ച് കൊണ്ടേയിരിക്കുന്നു. ഫ്രഞ്ച്  ചിന്തകനായ റെയ്മണ്ട് ആറോൺ ഒരിക്കൽ ഇങ്ങിനെ പറഞ്ഞു" Karl Marx's work can be explained in five minutes, five hours, in five years or in a half century”.
     
      jitheshmaniyat@gmail.com

പ്രധാനമന്ത്രി ഐസ്ക്രീം കണ്ടുപിടിച്ചിരുന്നോ

       ഇന്ന് മെയ് 4 . 1979 ലെ ഇതേ ദിനമാണ് യുനൈറ്റഡ് കിങ്ഡത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മാർഗരറ്റ് താച്ചർ അധികാരത്തിലെത്തിയത്.1975 മുതൽ 1990 വരെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡറും 1979 മുതൽ 1990 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായിരുന്ന മാർഗരറ്റ് ഹിൽഡ റോബർട്ട്സ് എന്ന മാർഗരറ്റ് താച്ചർ 1925ൽ  ഒരു പലചരക്ക് കച്ചവടക്കാരന്റെ മകളായാണ് ജനിച്ചത്. കെമിസ്ട്രി യിൽ എക്സ്റേ ക്രിസ്റ്റലോഗ്രാഫിയിൽ സ്പെഷലൈസ് ചെയ്ത് ബിരുദം പൂർത്തിയാക്കിയ താച്ചർ ഒരു വേള ബ്രിട്ടണിലെ സയൻസ് ബിരുദധാരിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. പഠനശേഷം ജെ ലയോൺസ് ആൻറ് കമ്പനിയിൽ ഫുഡ് സയന്റിസ്റ്റ് ആയി ജോലി ചെയ്യവേ ഐസ്ക്രീമിനെ കുഴമ്പ് രൂപത്തിലാക്കുന്ന അഡിറ്റീവുകൾ ഇവരുടെ ടീം വികസിപ്പിച്ചെടുക്കുകയും അത് സോഫ്റ്റ് സെർവ്വ് ഐസ്ക്രീമുകളുടെ വികാസത്തിലേക്ക് പരിണമിക്കുകയും ചെയ്തു.സോഫ്റ്റ് സെർവ്വ് ഐസ്ക്രീമുകളുടെ കണ്ടുപിടുത്തത്തിന്റെ ക്രഡിറ്റ് ചിലർ താച്ചറിന് നൽകുന്നുണ്ടെങ്കിലും എതിരഭിപ്രായവും കുറവല്ല. ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ പത്രങ്ങളും ഹിസ്റ്ററി, നാഷണൽ ജ്യോഗ്രാഫിക് ഇടങ്ങിയ ചാനലുകളും സോഫ്റ്റ് സർവ് ഐസ്ക്രീമിന്റെ കണ്ടുപിടുത്തത്തിൽ താച്ചറുടെ പങ്ക് അംഗീകരിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സയൻസിൽ നിന്ന് ജനാധിപത്യത്തിലേക്ക് കുടിയേറിയപ്പോൾ തുടക്കത്തിൽ തന്നെ പരാജയമായിരുന്നു കാത്തിരുന്നത്.1950 ലേയും 1951 ലേയും തെരഞ്ഞെടുപ്പുകളിൽ പരാജയത്തിന്റെ രുചിയറിഞ്ഞു.1955-ൽ നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് കൺസർവേറ്റീവ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടു. തുടർച്ചയായ ഇടർച്ചകൾ താച്ചറെ തളർത്തിയില്ല.തന്റെ സമയത്തിനായി കാത്തിരുന്നു. 1959ൽ കൺസർവേറ്റീവ് പാർട്ടിയുടെ സേഫ് സീറ്റായ ഫിൻച്ലിയിൽ നിന്നും താച്ചർ പാർലിമെന്റിലെത്തി. പരാജയങ്ങൾ തളർത്താത്ത മനസുമായി
താച്ചർ മുന്നേറി.1970 ൽ എഡ്വേർഡ് ഹീത്തിന്റെ മന്ത്രിസഭയിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സയൻസ് ആന്റ് എജുക്കേഷൻ ആയ വേളയിൽ ഏഴിനും പതിനൊന്നിനും മധ്യേയുള്ള കുട്ടികൾക്കായുള്ള പാൽ വിതരണം നിർത്തിയതോടെ മാർഗരറ്റ് താച്ചർ .. മിൽക്ക് സ്നാച്ചർ എന്ന പേര് വീണു.1975 ൽ ബ്രിട്ടണിലെ പ്രതിപക്ഷ നേതാവായ താച്ചർ 1976 ൽ സോവിയറ്റ് യൂണിയനെ നിശിതമായി വിമർശിച്ച് നടത്തിയ പ്രസംഗത്തിലൂടെ " Iron Lady" എന്ന പേര് സ്വന്തമാക്കി.1979 ൽ സൂര്യനസ്തമിക്കാതിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ജനാധിപത്യ പടിവാതിൽ തുറന്ന് കൊണ്ട് മാർഗരറ്റ് താച്ചർ എന്ന ഉരുക്ക് വനിത യുനൈറ്റഡ് കിങ്ഡത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. വനിത എന്ന പരിഗണനയിലല്ലാതെ തന്നെ. അന്ന് അവർ പറഞ്ഞ പ്രസക്തമായ വരികൾ അവരുടെ ഇച്ഛാശക്തിക്ക് ഉദാഹരണമായിരുന്നു..' Where there is discord, may we bring harmony;
Where there is error, may we bring truth;
Where there is doubt, may we bring faith;
And where there is despair, may we bring hope.' 1970 ൽ താച്ചർ പറഞ്ഞു"  എന്റെ ജീവിതകാലത്തിനടയിൽ ഒരു വനിത പ്രധാന മന്ത്രി പദത്തിലെത്തുമെന്ന് ഞാൻ കരുതുന്നില്ല, കാരണം ഇവിടുത്തെ പുരുഷന്മാർ അത്രത്തോളം മുൻ വിധിയുള്ളവരാണ്". കാലം ആ പ്രസ്താവനയെ തിരുത്തിയെഴുതി. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന ഖ്യാതി സ്വന്തമാക്കി 1990 വരെ ആ പദവി യിൽ തുടർന്നു.സ്ത്രീ എന്ന നിലയിൽ ഒരു പരിഗണനയും അവർ സ്വീകരിച്ചില്ല. 1979ൽ ജപ്പാൻ സന്ദർശന വേളയിൽ തന്റെ എസ്കോർട്ടിനായി 20 വനിതാ കമാന്റോകളെ അയക്കാൻ നേരത്ത്, മറ്റ് പ്രധാനമന്ത്രിമാർക്ക് എങ്ങിനെയോ അത് പ്രകാരം തനിക്കും മതി എന്ന് പറഞ്ഞ് പുരുഷ കമാന്റോകൾക്ക്  തന്നെ അവരുടെ ചുമതല ഏൽപ്പിക്കാൻ ജപ്പാൻ നിർബന്ധിതമായത് തന്നെ വനിത എന്ന പരിഗണന ആവശ്യമില്ല എന്ന ആ ഉരുക്ക് വനിതയുടെ നിശ്ചയദാർഡ്യത്തിന് ഉദാഹരണമാണ്. 1982ൽ അർജന്റീനയ്ക്കെതിരായ യുദ്ധ വിജയം ജനപ്രീതി വർധിപ്പിക്കാൻ ഇടയായി.പൊതുമേഖല പൂർണ്ണമായി സ്വകാര്യവൽക്കരിച്ചതും തൊഴിലാളി സംഘടനകൾക്ക് കർക്കശ നിയന്ത്രണമേർപ്പെടുത്തിയതും റഷ്യയുമായി അടുപ്പം പുലർത്തിയതും വിമർശനങ്ങൾക്കിടയാക്കി.താച്ചറിസം എന്നറിയപ്പെട്ട പ്രവര്‍ത്തന ശൈലിയില്‍ ആധുനിക ബ്രിട്ടനെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അവർ താൻ സ്ഥിരമായി കൊണ്ടു നടക്കുന്ന ഹാന്റ് ബാഗിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ  ഹാന്റ് ബാഗിങ് എന്ന പുതിയ പദത്തിന്റ സൃഷ്ടിക്കും കാരണഭൂതയായി.പരാജയങ്ങളിൽ കാലിടറാതെ പരിശ്രമത്തിലൂടെ ലിംഗ വ്യത്യാസമില്ലാതെ വിജയത്തിലേക്ക് കുതിക്കാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് മാർഗരറ്റ് താച്ചർ.പരാജയങ്ങളെ നിസ്സാരമായി കാണുകയും അവയെ കൃത്യമായി വിശകലനം ചെയ്ത് അതിൽ നിന്നും പാഠം ഉൾക്കൊണ്ട് അതിന്റെ പ്രയോജനങ്ങളെ ഉപയോഗപ്പെടുത്തുന്നവർക്കുള്ളതാണ് ജീവിതത്തിലെ വിജയങ്ങൾ എന്ന് മാർഗരറ്റ് താച്ചർ ഓർമ്മപ്പെടുത്തുന്നു..
  jitheshmaniyat@gmail.com

     

Friday, June 5, 2020


എരിഞ്ഞടങ്ങിയ അഗ്നിപർവ്വതം പിറവിയെടുക്കുന്നു

മെയ് 3... 1896 ൽ ഇതേ ദിനമാണ് കോഴിക്കോട്ടെ പന്നിയങ്കരയിൽ നിന്നും വിശ്വമാനവനായി മാറിയ വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ കൃഷ്ണമേനോൻ ജനിച്ചത്. വൈരുധ്യങ്ങളുടെ മനുഷ്യനായിരുന്നു കൃഷ്ണമേനോൻ. മിത്രങ്ങളോടൊപ്പം ഒരു പാട് ശത്രുക്കളേയും സൃഷ്ടിച്ചയാൾ. ലണ്ടനിലെ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ നിന്ന് ബ്രിട്ടണിലെ ഇന്ത്യയുടെ ആദ്യ ഹൈക്കമ്മീഷണറായി മാറിയ വ്യക്തി. ചേരിചേരാ പ്രസ്ഥാനത്തിന് ആ പേര് നൽകിയ വ്യക്തി, പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി, പ്രതിരോധ മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളി,പെൻഗ്വിൻ.. പെലിക്കൻ ബുക്സുകളുടെ സ്ഥാപനത്തിലെ നിർണായക പങ്കാളിയായ മലയാളി.. വിശേഷണങ്ങളേറെ നൽകാവുന്ന വിശ്വ മലയാളി. എങ്കിലും കൃഷ്ണ മേനോൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക ഐക്യ രാഷ്ട്രസഭയിലെ കശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട സുദീർഘവും കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന അസന്നിഗ്ദ പ്രഖ്യാപനം ഉൾക്കൊള്ളുന്ന 1957 ജനുവരി 23 ന് 10.30 ന് ആരംഭിച്ച് 1957 ജനുവരി 24 ന് ഉച്ചക്ക് 1.50 ന് അവസാനിച്ച 7 മണിക്കൂർ 48 മിനിട്ട് നീണ്ട പ്രസംഗത്തിന്റെ പേരിലാവും. ഇന്നും തകർക്കപ്പെടാത്ത ഗിന്നസ് ബുക്കിൽ എഴുതി ചേർക്കപ്പെട്ട ആ പ്രസംഗം. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ പ്രധാന അഴിമതി കേസായ 1948ലെ ജീപ്പ് സ്കാൻഡലിൽ പരാമർശിക്കപ്പെട്ടതും കൃഷ്ണമേനോന്റെ പേര് തന്നെ. ജവഹർലാൽ നെഹൃവിന്റെ വലം കയ്യായി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് 1953 ൽ രാജ്യസഭയിലൂടെ   പ്രവേശിച്ച മേനോൻ ആദ്യം വകുപ്പില്ലാ മന്ത്രിയായി മന്ത്രിസഭയിലെത്തി.1957ൽ ബോംബെയിൽ നിന്ന് ലോകസഭയിലെത്തുകയും പ്രതിരോധ മന്ത്രിയാവുകയും ചെയ്തു. കേരള സംസ്ഥാന രൂപീകരണത്തിൽ മേനോൻ എതിരായിരുന്നു എന്നും കേരളത്തിലെ ആദ്യ ഇടതുപക്ഷ മന്ത്രിസഭയെ അട്ടിമറിക്കാൻ കൃഷ്ണമേനോൻ സഹായം ചെയ്തതായും പിന്നീട് പലരും റിപ്പോർട്ട് ചെയ്തു. 1962 ൽ നെഹൃ നോർത്ത് ബോംബെ മണ്ഡലത്തിലേക്ക് മേനോനെ സ്ഥാനാർത്ഥിയാക്കി.എതിരാളി മുൻ കോൺഗ്രസ് അധ്യക്ഷൻ ജെ.ബി. കൃപലാനിയായിരുന്നു. അന്ന് സി രാജഗോപാലാചാരിയും ജയപ്രകാശ് നാരായണനും പറഞ്ഞ കാര്യങ്ങളെ കുറിച്ച് ജയറാം രമേശിന്റെ A Chequered Brilliance എന്ന കൃതിയിൽ പറയുന്നു. മേനോൻ ജയിക്കുകയാണെങ്കിൽ അത് ഇന്ത്യൻ കമ്മ്യൂണിസത്തിന് ഒരു പോയിൻറും ലോക കമ്മ്യൂണിസത്തിന് രണ്ട് പോയിന്റും ലഭിക്കുന്നതിന് തുല്യമാണെന്ന് രാജാജിയും മേനോൻ പ്രധാനമന്ത്രിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയാണെങ്കിലും വിജയിക്കുകയാണെങ്കിൽ അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയമായിരിക്കുമെന്ന് ജെ പിയും അഭിപ്രായപ്പെട്ടു. 1962 ൽ മേനോൻ വിജയിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ടാമനായി ടൈംസ് അടക്കമുള്ള മാസികകൾ വിശേഷിപ്പിച്ചു.നിരവധി പേരുകൾ വൈദേശിക മാധ്യമങ്ങൾ മേനോന് ചാർത്തി നൽകി. Mephistopheles in a Saville row suit", "the devil's incarnate", "the bad fairy of the UN", the "old snake charmer","Nehru's evil genius",Indian Rasputin തുടങ്ങിയവ അതിൽ ചിലതായിരുന്നു. മാധ്യമങ്ങൾക്ക് മേനോൻ അത്രയധികം അനഭിമതനായിരുന്നോ. ഇന്ത്യ ചൈന യുദ്ധം മേനോൻറെ ഉയർച്ചയ്ക്ക് തിരിച്ചടിയായി. നെഹൃ വിന്റെ മരണം അതിന് ആക്കം കൂട്ടി.1967 ലെ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രക്കാരനല്ല എന്ന കാരണത്താൽ കോൺഗ്രസ് നോർത്ത് ഈസ്റ്റ് മുംബൈ  സീറ്റ് നൽകിയില്ല .കോൺഗ്രസിൽ  നിന്ന് പുറത്ത് വന്ന് ഭാരതീയനാണെന്ന് പ്രഖ്യാപിച്ച് അവിടെ തന്നെസ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ഒരു റിട്ടയേഡ് ഐ സി എസ് ഓഫീസറോട് പരാജയം ഏറ്റുവാങ്ങി.1969ൽ മിഡ്‌നാപ്പൂരിൽ നിന്നും അജോയ് മുഖർജിയുടെ ബംഗ്ലാ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചു.1971 ൽ ഒരു ചക്രം പൂർത്തീകരിക്കാനെന്ന പോലെ ഇടതുപക്ഷ പിന്തുണയോടെ തിരുവനന്തപുരത്ത് നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആ വിശ്വ മാനവൻ 1974ൽ ലോകത്തോട് വിടവാങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു' ഒരു അഗ്നിപർവ്വതം കെട്ടടങ്ങി'. വി.കെ കൃഷ്ണമേനോൻ പലർക്കും പിടികൊടുക്കാത്ത ഒരു സവിശേഷ വ്യക്തിത്വമായിരുന്നു. അഗ്നിപർവതത്തിന്റെ ചൂട് അതിനടുത്തേക്ക് പോയവർക്കേ മനസിലായിട്ടുണ്ടാവൂ. ഇനിയും ചുരുളഴിയാത്ത നിരവധി കഥകൾ മേനോനുമായി ബന്ധപ്പെട്ട് പുറത്ത് വരാനുണ്ട്. കാലം അത് പുറത്തെത്തിക്കും. ഒരിക്കൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ പറഞ്ഞു" ഭാഗ്യവശാൽ ഇന്ത്യക്ക് മഹത്തായ സംസകാരത്തിന്റേയും പാരമ്പര്യത്തിന്റേയും കണ്ണികളുണ്ട് അതോടൊപ്പം ബുദ്ധൻ മുതൽ ഗാന്ധിജി വരേയും അശോകൻ മുതൽ നെഹ്റു വരേയും കൗടില്യൻ മുതൽ കൃഷണ മേനോൻ വരേയും ഉള്ള മഹാൻമാരുടെ പാരമ്പര്യവും സ്വന്തമാണ്". ജയറാം രമേശും ,ടി ജെ എസ് ജോർജ്ജും, ജാനകി റാമുമടക്കം പലരും പറഞ്ഞതിനപ്പുറം
വി.കെ. കൃഷ്ണമേനോന്റെ അറിയാക്കഥകൾക്കായി കാത്തിരിക്കാം..