മാർക്കോണിയുടെ ജന്മദിനവും ജഗദീശ് ചന്ദ്ര ബോസും
ഏപ്രിൽ 25 ഇറ്റാലിയൻ ശാസ്ത്രജ്ഞനും സാമാന്യേന റേഡിയോയുടെ 'കണ്ടുപിടുത്തക്കാരനുമായ ' മാർക്കോണിയുടെ ജന്മദിനം. പക്ഷെ മനസിലേക്ക് വരുന്നത് ജഗദീഷ് ചന്ദ്ര ബോസിന്റ മുഖമാണ്. തന്റെ കണ്ടുപിടുത്തങ്ങൾ കൃത്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ 'പരാജിതനായി' മറ്റൊരാൾ അതിൽ പിടിച്ച് കയറി നൊബേൽ പുരസ്കാരവും മറ്റ് അംഗീകാരങ്ങളും നേടുന്നത് കാണേണ്ടി വന്ന ശാസ്ത്രകാരൻ. ലണ്ടനിലെ പഠനശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി സ്വന്തം കാശു മുടക്കി ഗവേഷണത്തിലേർപ്പെട്ട ബോമ്പ് വിദ്യുത് കാന്തിക തരംഗങ്ങളെ കുറിച്ച് പഠിക്കാൻ കണ്ടൻസറുകളും മറ്റും നിർമ്മിക്കുകയും അവ പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുകയും അവ കപ്പൽ മാർഗ്ഗം ലണ്ടനിൽ എത്തിച്ച് 1897 ജനുവരി 29 ന് റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഫ്രൈഡേ ഈവനിംഗ് സിസ്കോഴ്സിൽ റേഡിയോ സിഗ്നൽ ഡിറ്റകടറിന്റെ പഴയ വേർഷനായ കൊഹററിന്റെ ആദ്യകാല രൂപത്തെ കുറിച്ച് വിവരിച്ചു. നാട്ടുകാരനല്ലാത്തതിനാലും തങ്ങളുടെ കോളനിയിലെ ഒരാളുടെ അവതരണമായതിനാലും കണ്ടെത്തൽ അംഗീകരിക്കാൻ അവർക്ക് വിമുഖത ഉണ്ടായി. ബോസ് ഒന്നും ഒളിപ്പിച്ച് വച്ചില്ല. തൻറേത് മാത്രമാക്കാൻ പേറ്റന്റ് സ്വന്തമാക്കിയില്ല.ബോസിന്റെ ജീവചരിത്രകാരനായ പാട്രിക് ഗെഡെസിന്റെ അഭിപ്രായത്തിൽ തന്റെ കണ്ടുപിടുത്തങ്ങളിൽ നിന്നും ഒരു ലാഭവും ഉണ്ടാക്കാൻ ബോസ് ശ്രമിച്ചില്ല. 1909 ൽ വയർലെസ് ടെലിഗ്രാഫി വികസിപ്പിച്ചതിന് മാർക്കോണിക്കും കാൾ ബ്രൗണിനും നൊബേൽ സമ്മാനം ലഭിച്ചു.ബോസിനെ കുറിച്ച് ഒരക്ഷരം പോലും മാർക്കോണി പറഞ്ഞില്ല. കാലം കടന്നുപോയി. ചാരത്തിൽ മൂടിക്കിടന്ന സത്യം ഓരോന്നായി പുറത്ത് വന്നു. ഇന്ന് ലോകം ബോസിനെ തിരിച്ചറിയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക് എഞ്ചിനീയർ അടക്കമുള്ള സ്ഥാപനങ്ങൾ ജെ സി ബോസിന്റെ കണ്ടെത്തലിന് അംഗീകാരം നൽകിയിരിക്കുന്നു. റേഡിയോ കണ്ടെത്തലിൽ മാർക്കോണിയുടെ മുൻഗാമിയായി ജെ സി ബോസ് അംഗീകരിക്കപ്പെട്ടിരിക്കുന്നു.. റേഡിയോ എന്ന് കേൾക്കുമ്പോൾ മാർക്കോണിക്കൊപ്പം ബോസിനേയും കൂട്ടി വായിക്കാം...
jitheshmaniyat@gmail.com
No comments:
Post a Comment